കൊറോണയെ തുടര്‍ന്ന് ‘കൊറോണ’ ബിയറിനും പണികിട്ടി; നിര്‍മാണം നിര്‍ത്തിയതായി കമ്പനി
മെക്സിക്കോ: കൊവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് പ്രമുഖ ബിയറായ ‘കൊറോണ’യുടെ നിര്‍മാണം നിര്‍ത്തിവെച്ചതായി മെക്‌സിക്കന്‍ കമ്പനി. കൊവിഡ് 19 എന്ന രോഗത്തിന് കാരണമാകുന്ന കൊറോണ വൈറസ് രാജ്യമെങ്ങും വ്യാപിക്കുന്ന സാഹചര്യത്തിലാണ് കൊറോണ ബിയറിന്റെ നിര്‍മാണവും വിതരണവും നിര്‍ത്തലാക്കിയത്. വൈറസിന്റെ പേരിലുളള ബിയര്‍ ജനങ്ങളില്‍ ആശങ്ക ഉണ്ടാക്കാന്‍ സാധ്യതയുളളതിനാല്‍ കൊറോണ ബിയര്‍ നിര്‍ത്തിവയ്ക്കാന്‍ മെക്സിക്കന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിന്നു.
<p>കൊറോണ ബിയറിന്റെ നിര്‍മ്മാതാക്കളായ ഗ്രൂപ്പോ മോഡലോയാണ് എല്ലാ തരത്തിലുളള മദ്യനിര്‍മ്മാണവും നിര്‍ത്തിവെച്ചതായി അറിയിച്ചത്. പസഫിക്കോ, മോഡലോ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെയും നിര്‍മ്മാതാക്കളാണ് ഈ കമ്ബനി. അവശ്യ സേവനം ഒഴികെയുളള എല്ലാ സേവനങ്ങളും നിര്‍ത്തിവെയ്ക്കാനുളള മെക്സിക്കന്‍ സര്‍ക്കാരിന്റെ ഉത്തരവിന്റെ ചുവടുപിടിച്ചാണ് തീരുമാനം.</p>
<p>ഏപ്രില്‍ 30 വരെയാണ് നിര്‍മാണം നിര്‍ത്തിവച്ചിരിക്കുന്നത്. വൈറസ് ലോകമെങ്ങും വ്യാപിച്ചതോടെ നേരതെ തന്നെ സമൂഹ മാദ്ധ്യമങ്ങളില്‍ കൊറോണ ബിയറിന്റെ പേരില്‍ ട്രോളുകള്‍ ഇറങ്ങി തുടങ്ങിയിരുന്നു. പിന്നിട് രാജ്യങ്ങളുടെ അതിര്‍ത്തികള്‍ കടന്ന് വൈറസ് ലോകമെങ്ങും വ്യാപിച്ചതോടെ കൊറോണ ബിയറിന്റെ വില്‍പ്പനയ്ക്ക് അമേരിക്കയില്‍ ഉള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.</p>
<p>അതേസമയം മെക്സിക്കോയില്‍ 1500 ല്‍ ഏറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് 50 പേര്‍ മരണപ്പെടുകയും ചെയ്തു. ലോകത്ത് 53292 പേര്‍ ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചു. കൊറോണയ്ക്ക് പുറമേ മറ്റൊരു പ്രമുഖ മെക്സിക്കന്‍ മദ്യ കമ്പനിയായ ഹൈനെകെനും ഉത്പാദനം നിര്‍ത്തിയിട്ടുണ്ട്.</p>