KeralaNewsRECENT POSTS
കൊറോണ ലക്ഷണങ്ങളുമായി എത്തിയ ആള്‍ പാലാ ആശുപത്രിയില്‍ നിന്ന് മുങ്ങി
കോട്ടയം: കൊറോണ ലക്ഷണങ്ങളുമായി പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിയ ആള്‍ ചികിത്സയ്ക്കു കാത്തുനില്‍ക്കാതെ ആശുപത്രിയില്‍നിന്ന് മുങ്ങി. കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് എത്തിയ കുമളി സ്വദേശിയാണ് അധികൃതരറിയാതെ പോയത്. സൗദി അറേബ്യയില്‍ നിന്നാണ് ഇയാള്‍ കേരളത്തില്‍ എത്തിയത്. വ്യാഴാഴ്ച രാത്രി 11-ഓടെയാണ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ ജലദോഷവും ചുമയുമടക്കം രോഗങ്ങളോടെ ഇയാള്‍ ചികിത്സ തേടിയത്.
കോവിഡ്-19 ലക്ഷണമുള്ളതിനാല്‍ ലാബ് ടെസ്റ്റ് ഉള്‍പ്പെടെ കൂടുതല്‍ പരിശോധനകള്‍ക്കായി ആശുപത്രിയിലെ നിരീക്ഷണ വിഭാഗത്തിലേക്കുമാറ്റി. എന്നാല്‍, കൂടുതല്‍ പരിശോധനയ്ക്കുമുന്പ് രാത്രിയില്‍ത്തന്നെ പോയെന്ന് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ഭാര്യയോടൊപ്പമാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. ഇയാളെ കണ്ടെത്താന്‍ കളക്ടറുടെ നിര്‍ദേശപ്രകാരം പോലീസ് അന്വേഷണം നടക്കുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News