Featuredhome bannerKeralaNews
പുതിയ പാചക വാതക കണക്ഷൻ ചെലവേറും,സെക്യൂരിറ്റി ഡെപ്പോസിറ് തുക കുത്തനെ കൂട്ടി
കൊച്ചി: പുതിയ പാചക വാതക കണക്ഷൻ എടുക്കുമ്പോഴുള്ള സെക്യൂരിറ്റി ഡെപ്പോസിറ് തുക എണ്ണ കമ്പനികൾ കൂട്ടി. 750 രൂപയാണ് കൂടിയത്. ഇനി മുതൽ പുതിയ കണക്ഷൻ എടുക്കുമ്പോൾ സിലിണ്ടർ ഒന്നിന് 2,200 രൂപ സെക്യൂരിറ്റിയായി അടക്കണം. നിലവിൽ ഇത് 1,450 രൂപയായിരുന്നു.
പുതുക്കിയ നിരക്ക് നിലവിൽ വന്നു. 14.2 കിലോ സിലിണ്ടർ കണക്ഷന്റെ തുകയാണ് 1,450ൽ നിന്ന് 2,200 രൂപയാക്കിയത്. ഇതിനുപുറമേ 5 കിലോ സിലിണ്ടറിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയും വർധിപ്പിച്ചിട്ടുണ്ട്. നിലവിൽ 800 രൂപയായിരുന്നത് 1,150 രൂപയാക്കി. ഗ്യാസ് റെഗുലേറ്ററുകളുടെ വിലയും കൂട്ടി. നേരത്തെ 150 രൂപ ഇടാക്കിയിരുന്ന സ്ഥാനത്ത് ഇനി 250 രൂപ നൽകണം.
ചുരുക്കി പറഞ്ഞാൽ 14.2 കിലോ സിലിണ്ടർ കണക്ഷൻ എടുക്കുന്ന ഉപഭോക്താവിന് ഒറ്റയടിക്ക് 850 രൂപ അധികം നൽകേണ്ടി വരും. 5 കിലോ സിലിണ്ടർ കണക്ഷനായി 450 രൂപയും അധികം നൽകേണ്ടി വരും
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News