Home-bannerKeralaNationalNewsNews
പാചകവാതകവില വീണ്ടും കൂട്ടി
തിരുവനന്തപുരം: വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനങ്ങളുടെ നട്ടെല്ലൊടിച്ച് പാചകവാതകവില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് (cooking LPG gas cylinder) 50 രൂപയാണ് വർധിപ്പിച്ചത്. നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന്‍റെ വില ഇനി 1006.50 രൂപയാകും. വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞ ദിവസം കൂട്ടിയിരുന്നു.വാണിജ്യ സിലിണ്ടറിന് 103 രൂപയാണു വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയിലെ വില 2359 രൂപയായി. നാലു മാസത്തിനിടെ 365 രൂപയാണ് വാണിജ്യ സിലിണ്ടറുകൾക്കു വര്‍ധിപ്പിച്ചത്.
ഇതിന് പിന്നാലെയാണ് ജനങ്ങളുടെ നട്ടെല്ലൊടിച്ച് ഗാർഹിക സിലിണ്ടറിനും വിലകൂട്ടിയത്. പെട്രോൾ ഡീസൽ ഇന്ധന വിലയിൽ നട്ടം തിരിയുന്നു ജനങ്ങൾക്ക് വലിയ തരിച്ചടിയാണ് തുടർച്ചയായുണ്ടാകുന്ന ഗാർഹിക സിലിണ്ടർ വില വർധനയും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News