27.8 C
Kottayam
Tuesday, May 28, 2024

‘കടുവ’യിലെ വിവാദ ഡയലോഗ് മാറ്റും; സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടിരുന്നെങ്കില്‍ നീക്കിയേനെയെന്ന് അണിയറക്കാര്‍

Must read

കൊച്ചി:ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രം ‘കടുവ’യിലെ ഭിന്നശേഷിക്കാര്‍ക്കെതിരെയുള്ള ഡയലോഗില്‍ മാറ്റം വരുത്താന്‍ അണിയറ പ്രവര്‍ത്തകര്‍. സീന്‍ കട്ട് ചെയ്യാതെ ഡയലോഗ് മാത്രം മാറ്റം വരുത്താനുള്ള ശ്രമം ആരംഭിച്ചു. സിനിമയിലെ രംങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ അടക്കം നിരവധി പേര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ഡയലോഗില്‍ മാറ്റം വരുത്താനുള്ള തീരുമാനം.

സിനിമയുടെ പല ഭാഗങ്ങളിലും സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടെങ്കിലും ഈ സംഭാഷണത്തില്‍ സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടിരുന്നില്ലെന്നും അതുകൊണ്ടാണ് ഈ ഡയലോഗോടുകൂടി സിനിമ പുറത്തിറക്കിയതെന്നുമാണ് അണിയറപ്രവര്‍ത്തകരുടെ പ്രതികരണം.

വിവാദ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി ഷാജി കൈലാസും പൃഥ്വിരാജും രംഗത്തെത്തിയതിന് പിന്നാലെയാണ് പ്രസ്തുത ഭാഗം നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായത്. ക്ഷമ പറഞ്ഞതുകൊണ്ട് മാത്രം വിഷയം അവസാനിക്കുന്നില്ലെന്നും പ്രസ്തുത ഭാഗം സിനിമയില്‍ നിന്നും നീക്കം ചെയ്യണമെന്നമാണ് സോസ്യല്‍ മീഡിയയില്‍ നിന്നുയരുന്ന ആവശ്യം.

സിനിമയില്‍ ശാരീരിക വെല്ലുവിളി നേരിടുന്ന ബാലകഥാപാത്രത്തേക്കുറിച്ച് നായക കഥാപാത്രം നടത്തുന്ന വിവാദ ഡയലോഗ് കൈപ്പിഴയാണെന്നായിരുന്നു സംവിധായകന്‍ ഷാജി കൈലാസ് പ്രതികരിച്ചത്.

അങ്ങനെയൊരു സംഭാഷണം എഴുതുമ്പോള്‍ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോള്‍ നായകനായ പൃഥ്വിരാജോ ആ സീന്‍ ഒരുക്കുമ്പോള്‍ ഞാനോ അതിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യമെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ക്ഷണിക്കണം തെറ്റാണെന്ന് അംഗീകരിക്കുന്നുവെന്ന് പൃഥ്വിരാജും പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week