KeralaNationalNewsNews

കൺടെയ്ൻമെന്റ് സോണുകൾ മെയ് 31 വരെ തുടരണം; നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം

>

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനമുള്ള ജില്ലകളിലും പ്രദേശങ്ങളിലും കൺടെയ്ൻമെന്റ് സോണുകൾ മേയ് 31 വരെ തുടരണമെന്ന് ഉത്തരവ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഏപ്രിൽ 30 വരെ കൺടെയ്ൻമെന്റ് സംവിധാനം ഏർപ്പെടുത്താനായിരുന്നു നേരത്തേ ഉത്തരവിട്ടിരുന്നത്. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം പുതിയ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലധികമുള്ള ആശുപത്രി കിടക്കകൾ 60 ശതമാനത്തിലധികം ഉപയോഗിക്കേണ്ടി വന്നിട്ടുള്ള പ്രദേശങ്ങളിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നിർദ്ദേശം.

മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ബല്ല സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker