കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ എട്ട് പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണാക്കി. കൊച്ചി നഗരസഭാ പരിധിയിലെ മൂന്ന് ഡിവിഷനുകളും, തൃക്കാക്കര, കളമശേരി മുന്‍സിപ്പാലിറ്റികളിലെ രണ്ട് ഡിവിഷനുകള്‍ വീതവും കണ്ടെയ്ന്‍മെന്റ് സോണാക്കിയവയില്‍ ഉള്‍പ്പെടുന്നു.
കൊച്ചിന്‍ കോര്‍പ്പറേഷനിലെ വാര്‍ഡ് 20(നമ്പ്യാര്‍പുരം), 71(എളമക്കര സൗത്ത്), 72(പൊറ്റക്കുഴി) എന്നിവയും, തൃക്കാക്കര മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് അഞ്ച്(കൊല്ലംകുടിമുഗള്‍), ആറ്(നവോദയ), കളമശേരി മുന്‍സിപ്പാലിറ്റിയിലെ രണ്ട്(ശാന്തിനഗര്‍), 35(കൂനംതൈ), തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റിയിലെ പതിനാറാം വാര്‍ഡായ കരിങ്ങാം ചിറ, കോട്ടുവള്ളി പഞ്ചായത്തിലെ 22ാം വാര്‍ഡ്, നെടുംമ്പാശേരി പഞ്ചായത്തിലെ 14ാം വാര്‍ഡ് എന്നിവയാണ് കണ്ടെയ്ന്‍മെന്റ് സോണായത്.
അതേ സമയം കൊച്ചി കോര്‍പ്പറേഷനിലെ 66ാം വാര്‍ഡിലേയും, കളമശേരി മുന്‍സിപ്പാലിറ്റിയിലെ 36ാം വാര്‍ഡിലേയും, ചേരാനല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലേയും നിയന്ത്രണങ്ങള്‍ ഒഴിവാക്കി.
കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ഫ്യു പ്രഖ്യാപിച്ച ആലുവ, കീഴ്മാട് മേഖലകളില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. നാല്‍പതോളം പോസിറ്റീവ് കേസുകളാണ് ആലുവയിലും സമീപ പഞ്ചായത്തുകളിലും വ്യാഴാഴ്ച ഉണ്ടായത്.