NationalNews

‘2,700 കോടി രൂപ ചെലവിട്ട ജി20 വേദി ഒറ്റ മഴയില്‍ വെള്ളത്തിൽ’; രൂക്ഷവിമർശനവുമായി കോൺഗ്രസ്

ന്യൂഡൽഹി: 18ാമത് ജി20 ഉച്ചകോടി വേദിയായ ​​പ്ര​ഗതി മൈതാനിൽ വെള്ളം കയറിയതിനെ പരിഹസിച്ച് കോൺ​ഗ്രസ്. 2700 കോടി രൂപ ചെലവിട്ടിട്ടും ഒറ്റമഴയിൽ വെള്ളം കയറി. പൊള്ളയായ വികസനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയതെന്നും ട്വിറ്റർ പോസ്റ്റിലൂടെ കോൺ​ഗ്രസ് രൂക്ഷവിമർശനം ഉന്നയിച്ചു. ഇന്നലെ ഡൽഹിയിലുടനീളം പെയ്ത മഴയിലാണ് ​പ്ര​ഗതി മൈതാനിലും വെള്ളം കയറിയത്.

രണ്ട് ദിവസം നീണ്ടു നിന്ന 18ാമത് ജി20 ഉച്ചകോടി ഇന്ന് ഉച്ചയോടെ സമാപിച്ചു. ലോകത്തിന് ഗുണകരമായ ചർച്ചകൾ ഉച്ചകോടിയിൽ നടന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുക്രെയ്ൻ യുദ്ധം പരാമർശിച്ചുള്ള സംയുക്ത പ്രസ്താവന ശക്തമായ സന്ദേശമാണ് നൽകുന്നതെന്ന് ഉച്ചകോടി വിലയിരുത്തി.

ലോകത്തെ സുപ്രധാന വിഷയങ്ങളിൽ വിശദമായ ചർച്ചകളാണ് രണ്ട് ദിവസത്തെ ജി 20 ഉച്ചകോടിയിൽ നടന്നത്. യുക്രെയ്ൻ – റഷ്യ യുദ്ധം പ്രതിപാദിച്ചുള്ള സംയുക്ത പ്രസ്താവന ജി20 അംഗീകരിച്ചു. സംയുക്ത പ്രഖ്യാപനത്തിൽ റഷ്യ-യുക്രെയ്ൻ യുദ്ധ വിഷയത്തിൽ സമവായം ഉണ്ടാക്കാന്‍ വേണ്ടി 200 മണിക്കൂറെടുത്താണ് പലപ്പോഴായി ചർച്ചകൾ നടന്നത്. 300 യോഗങ്ങളിലായി 15 ഡ്രാഫ്റ്റ് തയ്യാറാക്കി.

യുക്രെയ്ൻ യുദ്ധത്തിൽ രാജ്യങ്ങൾക്കിടയിലെ അഭിപ്രായ വ്യത്യാസത്തിനിടെ ജി20യുടെ ഡൽഹി പ്രഖ്യാപനം അംഗീകരിച്ചത് ഇന്ത്യയുടെ വൻ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. സംയുക്ത പ്രഖ്യാപനമുണ്ടായിരുന്നില്ലെങ്കിൽ നയതന്ത്രപരമായും അത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകുമായിരുന്നു. ഉച്ചകോടിയിൽ പ്രഖ്യാപനമുണ്ടായില്ലെങ്കിൽ അത് സമ്മേളനത്തിന്റെ പരാജയമായി കണക്കാക്കപ്പെടും എന്ന വിലയിരുത്തലാണ് ഇന്ത്യയെ ഇക്കാര്യത്തിൽ കഠിന പ്രയത്നത്തിനു പ്രേരിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker