ദില്ലി: രാഹുല്‍ ഗാന്ധിയെ ട്വിറ്റര്‍ വിലക്കിയതിനെതിരെ ട്വിറ്റര്‍ പക്ഷിയെ പൊരിച്ചു് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ആന്ധ്രപ്രദേശിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വ്യത്യസ്ത രീതിയില്‍ പ്രതിഷേധം നടത്തിയത്. ട്വിറ്റര്‍ പക്ഷിയെ ഫ്രൈ ചെയ്യുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് മരവിപ്പിച്ചത് ട്വിറ്റര്‍ ചെയ്ത വലിയ തെറ്റാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. പൊരിച്ച ട്വിറ്റര്‍ പക്ഷിയെ ട്വിറ്ററിന്റെ ഗുരുഗ്രാമിലെ ഓഫിസിലേക്ക് അയച്ചുകൊടുക്കുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. ഏത് പക്ഷിയെയാണ് ഇവര്‍ ഫ്രൈ ചെയ്തതെന്ന് വ്യക്തമല്ല.
Absurd. In a parallel universe, #AndhraPradesh #Congress workers fry what they call a ‘Twitter bird’ as a protest against #RahulGandhi ‘s account being blocked.They not only fried it but also couriered it to #Twitter headquarters.The man in video is former MP Harsha Kumar’s son. pic.twitter.com/LtC4e268pN
— Rishika Sadam (@RishikaSadam) August 17, 2021
ദില്ലിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വിവരങ്ങള്‍ തിരിച്ചറിയും വിധം ട്വീറ്റ് ചെയ്‌തെന്നാരോപിച്ചാണ് ട്വിറ്റര്‍ രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് മരവിപ്പിച്ചത്. തുടര്‍ന്ന് നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ടും ബ്ലോക്ക് ചെയ്തിരുന്നു.ട്വിറ്ററിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ബിജെപിയെ ഭയന്നിട്ടാണ് കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ചതെന്ന് ആരോപിച്ചു.