KeralaNewsRECENT POSTS
എന്‍.എസ്.എസ് ഓഫീസിന് നേരെ ചാണകമെറിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
തിരുവനന്തപുരം: എന്‍എസ്എസ് ഓഫീസിന് നേരെ ചാണകമെറിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ശാസ്തമംഗലത്തെ ഓഫീസിന് നേര്‍ക്കാണ് ചാണകമേറുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മധുസൂദനനെ പോലീസ് അറസ്റ്റ് ചെയ്തു.
വട്ടിയൂര്‍കാവില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയായിരുന്നു ആക്രമണം. മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.കെ.പ്രശാന്ത് ജയം നേടി. യുഡിഎഫ് സ്ഥാനാര്‍ഥി കെ.മോഹന്‍കുമാര്‍ രണ്ടാമത് എത്തിയപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി എസ്.സുരേഷ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News