InternationalNews
ജനക്കൂട്ടം തെരുവില്‍; സംഘര്‍ഷഭരിതമായി അമേരിക്ക
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ പലസ്ഥലങ്ങളിലും സംഘര്‍ഷാവസ്ഥ. പോളിംഗ് സമയത്തിന് ശേഷമുള്ള വോട്ടുകള്‍ എണ്ണരുതെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുകൂലികള്‍ രംഗത്തെത്തിയപ്പോള്‍ അവസാന വോട്ടും എണ്ണണം എന്ന ആവശ്യവുമായി ഡെമോക്രാറ്റിക് പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.
ഡെട്രോയിറ്റ്, ജോര്‍ജിയ, നവാദ, പെന്‍സില്‍വാനിയ, അരിസോണ എന്നിവിടങ്ങളില്‍ ട്രംപ് അനുകൂലികള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. ബോസ്റ്റണിലും മിനിയാപൊളിസിലും ഡെമോക്രാറ്റിക് അനുകൂലികളും പ്രതിഷേധിച്ചു. ലാസ്വേഗസില്‍ ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
‘സ്റ്റോപ്പ് ദി കൗണ്ട്’ എന്ന ബാനറും ‘കൗണ്ട് ദി വോട്ട്സ്’ എന്ന ബാനറുമുയര്‍ത്തിയാണ് ഇരുകൂട്ടരും തെരുവ് ഭരിക്കുന്നത്. അരിസോണയില്‍ ട്രംപ് അനുകൂലികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് വോട്ട് എണ്ണല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News