ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രസര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. നാല് ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ രോഗം ബാധിച്ച് മരിച്ചാലും ധനസഹായം ലഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍നിന്നും സഹായം അനുവദിക്കാന്‍ കോവിഡ് 19 നെ ദുരന്തമായി പ്രഖ്യാപിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്ത് രണ്ടു പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. കര്‍ണാടകയില്‍നിന്നുള്ള എഴുപത്താറുകാരനും ഡല്‍ഹി സ്വദേശിയായ അറുപത്തൊന്‍പതുകാരിയുമാണ് മരിച്ചത്.
ഡല്‍ഹി ജനക്പുരി സ്വദേശിയായ അറുപത്തൊന്‍പതുകാരി രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കല്‍ബുര്‍ഗി സ്വദേശിയായ എഴുപത്താറുകാരന്‍ സൗദി സന്ദര്‍ശിച്ച ശേഷം തിരികെ എത്തിയപ്പോഴാണു രോഗബാധിതനായത്.