തിരുവനന്തപുരം: സംസ്ഥാനത്ത് സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജീവ് ജയദേവന്‍. ഇക്കാര്യം മറച്ചുവച്ചിട്ട് കാര്യമില്ല. ആളുകള്‍ കൂടുന്ന അവസ്ഥ ഒഴിവാക്കിയില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൈവിട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ആളുകള്‍ കൂടുന്ന അവസ്ഥ ഒഴിവാക്കാന്‍ ഐഎംഎ സര്‍ക്കാരിനോട് ആവശ്യപ്പെടും. സമൂഹിക അകലം പാലിക്കുക എന്നത് ജനങ്ങളുടെ ഉത്തരവാദിത്തമാക്കാതെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊറോണ പാന്‍ഡമിക്ക് ആയിരുന്നുവെങ്കിലും അത് അങ്ങനെയല്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. മഹാമാരിയാണെന്ന് ലോകാരോഗ്യ സംഘടന ആദ്യം മുതലേ പറഞ്ഞിരുന്നുവെങ്കില്‍ രാജ്യങ്ങള്‍ അതിന് തക്ക ക്രമീകരണങ്ങളെടുത്തേനെ. അതുപോലെ നിലവില്‍ സമൂഹവ്യാപനമില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും രാജീവ് ജയദേവന്‍ പറഞ്ഞു.