KeralaNews

ഹാന്‍സ് മറിച്ചു വിറ്റ പോലീസുകാരുടെ വീഡിയോ ബിജിഎം കയറ്റി ഇടുന്നില്ലേ! കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ട്രോള്‍ മഴ

തിരുവനന്തപുരം: കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ട്രോള്‍ മഴ തീര്‍ത്ത് മലയാളികള്‍. ‘സമൂഹ മാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള പോസ്റ്റുകള്‍ പ്രചരിപ്പിക്കപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പോസ്റ്റുകള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുന്നതാണ്’ എന്ന ഫേസ്ബുക് പോസ്റ്റിലാണ് ട്രോളുകള്‍ നിറയുന്നത്.

‘വേണം മാമാ വേണം. ഈയൊരു കാര്യത്തില്‍ മാത്രമല്ല, എല്ലാ കാര്യത്തിലും വേണം നടപടി. ഓള്‍ ദി ബെസ്റ്റ്. മത തീവ്രവാദികളെ, രാഷ്ട്രീയ കൊലപാതകികളെ, സ്ത്രീ പീഡകരെ, ബാക്കി എന്തൊക്കെയാണ് എന്ന് പറഞ്ഞാല്‍ തീരില്ലല്ലോ അതുകൊണ്ട് Etc എല്ലാ കാര്യത്തിലും വേണം നടപടി’യെന്നാണ് ശ്രദ്ധേയമായ ഒരു കമന്റ്.

‘തീവ്രവാദത്തെ പറഞ്ഞാല്‍ മതസൗഹാര്‍ദ്ധം പോകുന്നെങ്കില്‍ അതങ്ങു പോട്ടെ എന്ന് വെക്കും. തീവ്രവാദം ഇല്ലാതായെ പറ്റുവൊള്ളൂ. അല്ലാതെ ടെററിസം എതിര്‍ക്കണം എന്ന് പറയുന്നവരെ അല്ല. ആ ടെററിസം അനുകൂലിച്ചു വര്‍ഗീയത സൃഷ്ടിക്കുന്നവരെ ആണ് തിരിച്ചറിയേണ്ടത് അവരെ ആണ് അറസ്റ്റ് ചെയ്യേണ്ടതെ’ന്ന് മറ്റൊരാള്‍ വിമര്‍ശിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button