പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പമിരുന്ന് മദ്യപിച്ച നാല് കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍; നടപടി വീഡിയോ വൈറലായതോടെ
നാഗപട്ടണം: പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പമിരുന്ന മദ്യപിച്ച നാലു വിദ്യാര്‍ത്ഥിനികളെ കോളേജില്‍ നിന്നു പുറത്താക്കി. പെണ്‍കുട്ടികള്‍ പുരുഷ സുഹൃത്തുക്കള്‍ക്ക് ഒപ്പം മദ്യപിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെയാണ് കോളേജ് നടപടി. തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലെ ഒരു കോളേജിലാണ് സംഭവം ഉണ്ടായത്.
ഇവരുടെ കൂട്ടത്തിലെ ഒരു പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ച് നടന്ന ജന്മദിനാഘോഷത്തിലാണ് ഇവര്‍ ഒരുമിച്ച് മദ്യപിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരിന്നു. മൂന്ന് പെണ്‍കുട്ടികള്‍ കോളേജ് യൂണിഫോമിലും മറ്റൊരു പെണ്‍കുട്ടി സാധാ വേഷത്തിലുമായിരുന്നു വീഡിയോയില്‍ എത്തിയത്. ഇവര്‍ക്കൊപ്പം ഒരു പുരുഷ സുഹൃത്ത് മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങളുമുണ്ടായിരുന്നു. ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന മറ്റൊരു പുരുഷ സുഹൃത്ത് വീഡിയോ പകര്‍ത്തുകയും സോഷ്യല്‍ മീഡിയകളില്‍ അപ്‌ലോഡ് ചെയ്യുകയുമായിരുന്നു.
സോഷ്യല്‍ മീഡിയകളില്‍ വീഡിയോ വൈറലായതോടെ പെണ്‍കുട്ടികള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. പല കോണുകളില്‍ നിന്നും പെണ്‍കുട്ടികള്‍ക്ക് എതിരെ നടപടി വേണമെന്ന് ആവശ്യം ഉയര്‍ന്നു. ഇതോടെയാണ് കോളേജ് അധികൃതര്‍ നടപടിയെടുക്കുകയായിരിന്നു. കുട്ടികള്‍ കോളേജിന് അപകീര്‍ത്തി പരമായ രീതിയില്‍ പെരുമാറിയെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പുരുഷ സുഹൃത്ത് കോളജ് വിദ്യാര്‍ത്ഥിയല്ലെന്നും വീഡിയോ പകര്‍ത്തിയത് പെണ്‍കുട്ടിയുടെ ബന്ധുവാണെന്നും കോളജ് അധികൃതര്‍ പറയുന്നു.