പത്തനംതിട്ട: പത്തനംതിട്ട നഗരസഭാ പരിധിയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ജില്ലാ കളക്ടര്‍. ഇക്കാര്യം ആവശ്യപ്പെട്ട് കലക്ടര്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കു കത്തു നല്‍കി. ഉറവിടം അറിയാത്ത സമ്പര്‍ക്കരോഗികളുടെ എണ്ണം ജില്ലയില്‍ കൂടുന്ന സാഹചര്യത്തിലാണു കളക്ടറുടെ നടപടി.
റാന്നിയിലെ ഒരു ഡോക്ടര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 393 ആയി. 177 പേര്‍ ചികിത്സയിലുണ്ട്. നിലവില്‍ രോഗികളായവരില്‍ 164 പേര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി, റാന്നി മേനാംതോട്ടം, പന്തളം അര്‍ച്ചന എന്നി വിടങ്ങളിലെ കോവിഡ് ഒന്നാംനിര ചികിത്സാ കേന്ദ്രങ്ങളിലാണ്.
മെഡിക്കല്‍ കോളജുകളില്‍ കോട്ടയം- ആറ്, തിരുവനന്തപുരം- മൂന്ന്, മഞ്ചേരി- മൂന്ന് എന്നിങ്ങനെയും ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ തമിഴ്‌നാട്ടിലാണ്.