
തിരുവനന്തപുരം: ജില്ലയിലെ തദ്ദേശ സ്വയംഭരണ വാർഡുകളിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ശ്രീവരാഹം, കരുംകുളം ഗ്രാമപഞ്ചായത്തിലെ കൊച്ചുപള്ളി, പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ പുളിങ്കോട്, പാങ്ങോട് ഗ്രാമപഞ്ചായത്തിലെ പുലിപ്പാറ എന്നീ വാർഡുകളിൽ സ്ഥിതി ചെയ്യുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സർക്കാർ ഓഫീസുകൾക്കും വോട്ടെടുപ്പ് നടക്കുന്ന ഫെബ്രുവരി 24 (തിങ്കൾ) ജില്ലാ കNക്റ്റർ അവധി പ്രഖ്യാപിച്ചു.
പോളിംഗ് സ്റ്റേഷൻ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഫെബ്രുവരി 23, 24 എന്നീ തീയതികളിലും, വോട്ടെണ്ണൽ കേന്ദ്രം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഫെബ്രുവരി 25നും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News