NewsRECENT POSTS
ഒരു കാപ്പിക്കും ചായയ്ക്കും കൂടി 78,650! കുടിച്ചയാള്‍ക്ക് യാതൊരു പരാതിയുമില്ല, ബില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ഒരു കാപ്പിക്കും ചായയ്ക്കും കൂടി 78,650!. വില കേട്ട് നിങ്ങള്‍ ഞെട്ടേണ്ട, ഇത് ഇന്ത്യയിലുണ്ടായ സംഭവമല്ല. അതുകൊണ്ട് തന്നെ കാപ്പി കുടിച്ചയാള്‍ക്ക് യാതൊരു പരാതിയുമില്ല. ഹാസ്യതാരം കിക്കു ശര്‍ദ ബാലിയില്‍ അവധിയാഘോഷിക്കുകയാണ്. അതിനിടെയാണ് ഒരു ഹോട്ടല്‍ ബില്‍ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെച്ചത്.
ആദ്യം ബില്‍ കണ്ടവര്‍ ഒന്നു ഞെട്ടി. എന്നാല്‍ പിന്നീട് കാര്യം മനസ്സിലായി. 78,650 എന്നത് ഇന്തോനേഷ്യന്‍ കറന്‍സിയിലെ വിലയാണത്. അതായത് ഏകദേശം 400 രൂപ. ”ഒരു കാപ്പിച്ചീനോക്ക് വില 78,650. പക്ഷേ എനിക്ക് പരാതിയൊന്നുമില്ല. കാരണം ഞാന്‍ ബാലിയിലാണുള്ളത്. ഇന്തോനേഷ്യന്‍ കറന്‍സിയിലെ വിലയാണിത്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ 400 രൂപയാണ് ഇതിന്റെ വില”- കികു ട്വീറ്റ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News