KeralaNews

ഫ്‌ളാറ്റിലെ പീഡനം; പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ ഒളിത്താവളം കണ്ടെത്തിയതായി പോലീസ്

തൃശൂര്‍: ഫ്ളാറ്റില്‍ യുവതിയെ പീഢിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ ഒളിത്താവളം കണ്ടെത്തിയതായി പോലീസ്. തൃശൂരിലെ മുണ്ടൂര്‍ പ്രദേശത്ത് ഒരു ചതുപ്പ് നിലത്തിനടുത്താണ് ഇയാള്‍ ഒളിവില്‍ കഴിയുന്നതെന്നാണ് വിവരം. പ്രതിയുടെ വീടിന് സമീപമാണ് ഈപ്രദേശം. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

കൊച്ചി മറൈന്‍ഡ്രൈവിലെ ഫ്‌ളാറ്റില്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ചെന്ന കേസിലാണ് പോലീസ് മാര്‍ട്ടിന്‍ ജോസഫിനെ തിരയുന്നത്. ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം.
കണ്ണൂര്‍ സ്വദേശിയായ യുവതിയെ എറണാകുളത്തെ ഫ്ളാറ്റില്‍വെച്ച് മര്‍ട്ടില്‍ പീഡിപ്പിച്ചെന്നാണ് കേസ്. ഇതിനു പുറമെ മാര്‍ട്ടിനെതിരെ മറ്റൊരു യുവതികൂടി പരാതി നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് പരാതി ലഭിച്ചതായി കൊച്ചി സിറ്റി പൊലീസും വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പ്രതി തൃശൂര്‍ മുണ്ടൂരിലെത്തിയതായി മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയില്‍ വ്യക്തമായെന്നാണ് വിവരം. തുടര്‍ന്ന് പോലീസ് ആ സ്ഥലത്ത് പരിശോധന ശക്തമാക്കുകയും ചെയ്തിരുന്നു.
ആദ്യ പരാതിയില്‍ അന്വേഷണം ആരംഭിച്ചതിന് പിറകെ ഈ മാസം എട്ടാം തീയതിയാണ് കാക്കനാട്ടെ ഫ്‌ളാറ്റില്‍ നിന്ന് തൃശൂരിലേക്ക് കടന്നത്. മാര്‍ട്ടിന്റെ തൃശ്ശൂരിലെ വീട്ടില്‍ പോലീസ് പലതവണ പരിശോധന നടത്തുകയും ചെയ്തു. ഇയാളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

ഏപ്രില്‍ എട്ടിനാണ് മാര്‍ട്ടിനെതിരെ കണ്ണൂര്‍ സ്വദേശിനിയായ യുവതി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്. എന്നാല്‍ പരാതി ലഭിച്ചു രണ്ടു മാസമായിട്ടും പൊലീസ് നടപടി എടുക്കാതിരുന്നത് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ വിവാദമാവുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

കണ്ണൂര്‍ സ്വദേശിനിയായ യുവതിക്കാണ് കൊച്ചിയിലെ ഫ്‌ളാറ്റില്‍ വച്ച് മാര്‍ട്ടിന്‍ ജോസഫില്‍ നിന്നും ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വന്നത്. 2020 ലെ ലോക്ഡൗണ്‍ സമയത്താണ് മാര്‍ട്ടിനൊപ്പം യുവതി ഫ്ളാറ്റില്‍ താമസിക്കാന്‍ തുടങ്ങിയത്. എന്നാല്‍ 2021 ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ മാര്‍ട്ടിനില്‍ നിന്നും നിരന്തരമായ ഉപദ്രവവും ലൈംഗികാതിക്രമവുമാണ് നേരിട്ടതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുക, ബെല്‍റ്റ് കൊണ്ടടിക്കുക, മൂത്രം കുടിപ്പിക്കുക, കണ്ണില്‍ മുളകുവെള്ളം ഒഴിക്കുക, ശരീരത്തില്‍ ചൂടുവെള്ളം ഒഴിക്കുക, തുടങ്ങിയ പീഢനങ്ങള്‍ തനിക്ക് മാര്‍ട്ടിന്‍ ജോസഫില്‍ നിന്നും ഏല്‍ക്കേണ്ടി വന്നതായി പരാതിയില്‍ പറയുന്നു. യുവതിയുടെ ശരീരത്തിലെ പരിക്കുകളുടെ ചിത്രങ്ങളും പുറത്തു വന്നിരുന്നു.

ശാരീരിക ഉപദ്രവത്തിനു പുറമെ അഞ്ച് ലക്ഷം രൂപയും യുവതിയില്‍ നിന്ന് ഇയാള്‍ തട്ടിയെടുത്തിട്ടുണ്ട്. ഷെയര്‍ മാര്‍ക്കറ്റിലിട്ട് ലാഭം കിട്ടിയ ശേഷം തിരികെ തരാമെന്ന് പറഞ്ഞാണ് പ്രതി പണം വാങ്ങിയത്. എന്നാല്‍ പണം ഇയാള്‍ തിരികെ നല്‍കിയില്ലെന്നും പരാതിയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker