ഉറങ്ങിക്കിടക്കുന്നതിനിടെ ജീന്‍സിനകത്ത് മൂര്‍ഖന്‍ പാമ്പ് കയറിയതിനെ തുടര്‍ന്ന് കയറിയതു പോലെ തന്നെ പാമ്പിറങ്ങിപ്പോകുന്നതിന് യുവാവ് അനങ്ങാതെ നിന്നത് ഏഴ് മണിക്കൂറോളം. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലെ സുക്കന്തര്‍പൂര്‍ ഗ്രാമത്തില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
അത്താഴം കഴിച്ച് ഉറങ്ങാന്‍ കിടന്ന ലൗകേഷ് എന്ന തൊഴിലാളിയുടെ വസ്ത്രത്തിനുള്ളിലാണ് മൂര്‍ഖന്‍ കയറിയത്. ഇലക്ട്രിക് പോസ്റ്റുകളും വയറുകളും മറ്റും സ്ഥാപിക്കുന്നതിന് എത്തിയതായിരുന്നു തൊഴിലാളി സംഘം. ഉറക്കത്തിനിടെ പാന്റ്‌സിനുള്ളില്‍ പാമ്പ് കയറിയെന്ന് മനസിലായതോടെ ലൗകേഷ് ഒരു തൂണില്‍ പിടിച്ച് ഒറ്റ നില്‍പ്പ് ആയിരുന്നു. വളരെ ഞെട്ടലോടെ മാത്രമേ ഈ വീഡിയോ കാണാന്‍ കഴിയൂ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News