CrimeNationalNews

ജൂനിയറായ അഭിഭാഷകയുടെ ഫോണിലേക്ക് നിരന്തരം മെസേജ്; അഭിഭാഷകനെ പട്ടാപ്പകൽ കോടതിയുടെ മുന്നിലിട്ട് വെട്ടി ഗുമസ്തൻ

ഹൊസൂര്‍: ഭാര്യയെ ശല്യപ്പെടുത്തിയ അഭിഭാഷകനെ പട്ടാപ്പകൽ കോടതിക്ക് മുന്നിൽ വച്ച് വെട്ടിപരിക്കേല്‍പ്പിച്ച് യുവാവ്. തമിഴ്നാട് ഹൊസൂരിലാണ് സംഭവം നടന്നത്. അഭിഭാഷകൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ആൾക്കൂട്ടം നോക്കി നിൽക്കെ പക തീർത്ത് യുവാവ്. ഹോസൂർ കോടതിയിൽ ക്ലാർക്ക് ആയ 32 കാരൻ ആനന്ദ് കുമാറാണ് യുവ അഭിഭാഷകൻ കണ്ണനെ പിന്തുടർന്ന് വെട്ടിയത്. ഇതേ കോടതിയിൽ ജൂനിയർ അഭിഭാഷകയായി പ്രാക്റ്റീസ് ചെയുകയാണ് ആനന്ദിന്റെ ഭാര്യ.

കണ്ണൻ ഇവർക്ക് ഫോണിൽ സന്ദേശങ്ങൾ അയക്കുന്നത് ആനന്ദ് ചോദ്യം ചെയ്തത്തിന്റെ പേരിൽ ജൂണിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഹോസൂരിലെ വനിത പൊലീസ് സ്റ്റേഷനിൽ ആനന്ദ് പരാതി നൽകിയെങ്കിക്കും അഭിഭാഷക സംഘടന ഇടപെട്ട് കണ്ണനെ താക്കീത് ചെയ്ത് പരാതി ഒതുക്കി.

വീണ്ടും കണ്ണൻ തന്റെ ഭാര്യയ്ക്ക് സന്ദേശം അയച്ച് ശല്യപ്പെടുത്തിയത്തോടെയാണ് ആനന്ദിനെ പ്രകോപിതനാക്കിയത്. രാവിലെ ഒരു കേസിൽ ഹാജരായത്തിന് ശേഷം കോടതിക്ക് പുറത്തേക്ക് ഇറങ്ങുകയായിരുന്ന കണ്ണനെ പിന്തുടർന്ന ആനന്ദ് വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു. ചുറ്റും ആളുകളുണ്ടായിരുന്നെങ്കിക്കും ആനന്ദിന്റെ കൈയിൽ ആയുധം ഉണ്ടായിരുന്നതിനാൽ അടുക്കാൻ മടിച്ചു.

അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച കണ്ണൻ അപകടനില തരണം ചെയ്തിട്ടില്ല. അക്രമണത്തിന് ശേഷം സ്ഥലംവിട്ട കണ്ണൻ ഉച്ചയോടെ സിജെഎം കോടതിയിലെത്തി കീഴടങ്ങി. അഭിഭാഷകരുടെ സുരക്ഷാ ഉറപ്പാക്കണമെന്ന് അവശ്യപ്പെട്ട് വിവിധ യൂണിയനുകൾ കോടതിക്ക് മുന്നിൽ പ്രതിഷേധിച്ചു. കൃഷ്ണഗിരി എസ്പി സ്ഥലത്തെത്തി ചർച്ച നടത്തിയതിന് ശേഷമാണ് അഭിഭാഷകർ പിരിഞ്ഞ് പോയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker