ഓപ്പൺഹൈമറായി തകർത്തു; ഓസ്കറിൽ മുത്തമിട്ട് കിലിയൻ മർഫി
ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പണ്‍ഹെയ്മറിലൂടെ മികച്ച നടനുള്ള ഓസ്കർ പുരസ്കാരം സ്വന്തമാക്കി കിലിയൻ മർഫി. ആറ്റം ബോംബിന്റെ പിതാവായ റോബർട്ട് ജെ ഓപ്പൺഹൈമർ ആയി വെള്ളിത്തിരയിൽ അവിസ്‌മരണീയ പ്രകടനമായിരുന്നു കിലിയൻ മർഫിയുടേത്.
2013-ൽ പുറത്തിറങ്ങിയ പീക്കി ബ്ലൈൻഡേഴ്സ് എന്ന സീരീസിലൂടെ പ്രേക്ഷക ശ്രദ്ധയാകർഷിച്ച, മലയാളികൾക്കിടയിൽ പോലും ആരാധകരുള്ള താരമാണ് തോമസ് ഷെൽബി എന്ന കിലിയൻ മർഫി. ഒരു ഗായകനായി ഏതെങ്കിലും ഒരു ബാൻഡിന്റെ ഭാഗമാകേണ്ടിയിരുന്ന കിലിയൻ മർഫി ഒരു സൂപ്പർ സ്റ്റാറായി മാറുകയായിരുന്നു. ആക്ടിങ്ങിനോട് താല്പര്യമില്ലാതിരുന്ന താരം സഹോദരനൊപ്പം മ്യൂസിക് ബാൻഡിൽ ജോയിൻ ചെയ്തു. പിന്നീട് യൂണിവേഴ്സിറ്റിയിലെ ഡ്രാമ സൊസൈറ്റിയിൽ എത്തിയതോടെ ഡിസ്കോ പിക്സ് എന്ന നാടകത്തിൽ അദ്ദേഹത്തിന്റെ വേഷം ശ്രദ്ധേയമായി.
പിന്നീട് ഷോർട്ട് ഫിലിമിലും മുഖം കാണിച്ച്, പതുക്കെ സിനിമയിലേക്ക് എത്തുകയായിരുന്നു. ഷെയ്പ് ഓഫ് തിങ്സ് എന്ന സിനിമയ്ക്ക് ശേഷമാണ് സിനിമയിൽ സജീവമാകുന്നത്. 2022-ൽ പുറത്തിറങ്ങിയ ഷെയ്പ് ഓഫ് തിങ്സ് എന്ന ചിത്രം കരിയറിൽ അദ്ദേഹത്തിന് ഒരു വലിയ വഴിത്തിരവായി. ആഗോളതലത്തിൽ സിനിമയെയും നടനെയും പ്രശസ്തമാക്കി.
പിന്നീട് നോളന്റെ ബാറ്റ്മാനിലൂടെ സിലിയൻ മർഫി സ്കെയർ ക്രോ എന്ന കഥാപാത്രമായി ഗംഭീര പ്രകടനം കാഴ്ച്ചവെച്ചു. കരിയർ ഗ്രാഫിൽ തൻ ഉയർന്ന് നിൽക്കുന്നതിനിടയൽ സിലിയൻ മർഫി അഭിനയിച്ച ബ്രേക്ക്ഫാസ്റ്റ് ഓൺ പ്ലൂട്ടോയിൽ ഒരു ട്രാൻസ്ജെൻഡർ കഥാപാത്രമായെത്തിയ അദ്ദേഹം നിരൂപക പ്രശംസയും പുരസ്കാരങ്ങളും സ്വന്തമാക്കി. നോളന്റെ ഇൻസപ്ഷ, ഡൺകിർക്ക്, ഇപ്പോഴിതാ ഓപ്പൺഹൈമറിലും കിലിയൻ മർഫി മികച്ച പ്രകടനം കാഴ്ച്ചവെച്ചു.
2020-ൽ ദി ഐറിഷ് ടൈംസ് അദ്ദേഹത്തെ എക്കാലത്തെയും മികച്ച ഐറിഷ് ചലച്ചിത്ര നടന്മാരിൽ ഒരാളായി തിരഞ്ഞെടുത്തു. ഓപ്പൺഹൈമറായുള്ള സിലിയൻ മർഫിയുടെ പെർഫോമൻസിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഓപ്പൺഹൈമറിലെ പെർഫോമൻസിന് ഗോൾഡൻ ഗ്ലോബ് അവാർഡും ബാഫ്റ്റ അവാർഡും കരസ്ഥമാക്കി.