ചൈനയുടെ കോവിഡ് വാക്‌സിന്‍ ഉടൻ
ബെയ്ജിംഗ്:റഷ്യയ്ക്ക് പിന്നാലെ ചൈനയുടെ കോവിഡ് വാക്സിൻ ഉടൻ വരുന്നു. ചൈനയിലെ വാക്‌സിന്‍ നിര്‍മാതാക്കളായ കാന്‍സിനോ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിനാണ് ഇപ്പോള്‍ സര്‍ക്കാര്‍ പേറ്റന്റ് ലഭിച്ചിരിക്കുന്നത്. എഡി 5-എന്‍കോവ് എന്ന വാക്‌സിനാണ് രാജ്യത്ത് പേറ്റന്റ് ലഭിച്ചത്. ഇതോടെ ചൈനയുടെ ആദ്യ കോവിഡ് പ്രതിരോധ വാക്‌സിന്‍ എന്ന പദവിയും എഡി 5-എന്‍കോവ് സ്വന്തമാക്കി.
മാര്‍ച്ച് 18നാണ് പേറ്റന്റിനായി കമ്പനി അപേക്ഷ നല്‍കിയത്. ഇതു പരിഗണിച്ച സര്‍ക്കാര്‍ ഏജന്‍സി ആഗസ്റ്റ് 11ന് പേറ്റന്റ് നല്‍കിയതായി പീപ്പീള്‍സ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നു. ജലദോഷം മൂലമുള്ള പനിയുണ്ടാക്കുന്ന വൈറസില്‍ പുതിയ കൊറോണ വൈറസിന്റെ ജനിതകഘടകം കൂട്ടിച്ചേര്‍ത്തായിരുന്നു കാന്‍സിനോ ഗവേഷണം നടത്തിയത്. ഓക്‌സ്‌ഫോര്‍ഡ്, ആസ്ട്രാ സെനെക്ക വാക്‌സിന്‍ കണ്ടെത്താന്‍ ഉപയോഗിച്ച മാര്‍ഗം തന്നെയാണ് കാന്‍സിനോയും ഉപയോഗിച്ചത്. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ആന്റി ബോഡികളും ടി സെല്ലുകളും ഉല്‍പാദിപ്പിക്കാന്‍ വാക്‌സിനു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.