NationalNews

ഇന്ത്യ- ചൈനാ അതിര്‍ത്തി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ പേരുവിവരങ്ങള്‍ പുറത്തുവിടുന്നില്ല,ചൈനയ്‌ക്കെതിരെ സൈനികരുടെ ബന്ധുക്കള്‍,ഇന്ത്യയിലും രാഷ്ട്രീയ യുദ്ധം

വാഷിങ്ടണ്‍ ഡി.സി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണമോ പേരുവിവരങ്ങളോ നല്‍കാതെ ചൈന.ചൈനീസ് ഭരണകൂടത്തിന്റെ ഈ നടപടിയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. ഗല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ വിവരങ്ങള്‍ ഭരണകൂടം പുറത്തുവിടാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മരണപ്പെട്ടവരുടെ എണ്ണമോ പേരുവിവരങ്ങളോ പുറത്തുവിടാതെ രഹസ്യമായി സൂക്ഷിച്ച ചൈനീസ് ഭരണകൂടത്തിന്റെ നടപടിയാണ് ബന്ധുക്കളെ പ്രകോപിപ്പിച്ചത്. രാജ്യത്തെ സമൂഹ മാധ്യമമായ വൈബോ വഴിയാണ് ആളുകള്‍ പ്രതികരിക്കുന്നത്. മരണപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവിടുന്ന കാര്യത്തില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് യു.എസ് ആസ്ഥാനമായ ബ്രീറ്റ്ബാര്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഘര്‍ഷത്തില്‍ മരിച്ച ഏതാനും സൈനിക ഓഫീസര്‍മാരുടെ പേരില്‍ ചൈനീസ് ഭരണകൂടം അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഇതോടൊപ്പം ഏറ്റുമുട്ടലില്‍ ഒരു കമാന്‍ഡിങ് ഓഫിസര്‍ കൊല്ലപ്പെട്ടതായി ചൈന സ്ഥിരീകരിക്കുകയും ചെയ്തു. മരണവും ഗുരുതര പരിക്കുമടക്കം 43ലധികം സൈനികര്‍ക്ക് അത്യാഹിതം സംഭവിച്ചതായാണ് ഇന്ത്യ പുറത്തുവിട്ടവിവരം

ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണവുമായി ലഡാക്ക് കൗണ്‍സിലര്‍. ലഡാക്ക് വിഷയത്തില്‍ രാഷ്ട്രീയം കളിക്കുന്ന കോണ്‍ഗ്രസ് അവരുടെ ഭരണകാലത്ത് ലേ – മണാലി പാതയുടെ നിര്‍മ്മാണം കോണ്‍ഗ്രസ് മനപ്പൂര്‍വ്വം വൈകിപ്പിച്ചതായി കൗണ്‍സിലര്‍ സന്‍സ്‌ക്കര്‍ പറഞ്ഞു.

ലഡാക്ക് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചു. ഇതിന് പിന്നാലെയാണ് കൗണ്‍സിലര്‍ രംഗത്ത് എത്തിയത്. ലേ – മണാലി പാതയ്ക്ക് രാജ്യത്തിന്റെ സുരക്ഷയില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. എന്നാല്‍ യുപിഎ സര്‍ക്കാര്‍ പാതയുടെ നിര്‍മ്മാണം മനപ്പൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നു.

യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ഫണ്ടുകള്‍ വെട്ടിച്ചുരുക്കിയിരുന്നു. 2004 മുതല്‍ 2014 വരെ പാതയുടെ നിര്‍മ്മാണം നടത്താന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. 2007 ല്‍ പൂര്‍ത്തിയാക്കേണ്ട ലേ മണാലി പാതയുടെ നിര്‍മ്മാണം കോണ്‍ഗ്രസിന്റെ അനാസ്ഥ കാരണം വര്‍ഷങ്ങള്‍ നീണ്ടുപോയി. 2000 ത്തില്‍ അടല്‍ ബിഹാരി വാജ്പേയുടെ ഭരണകാലത്താണ് ലേ മുതല്‍ മണാലിവരെ പാത നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

2014 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ തുക അനുവദിക്കുകയും ലേ-മണാലി പാതയുള്‍പ്പെടെയുള്ള റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയും ചെയ്തു. 2008 മുതല്‍ 2016 വരെ 3,300 മുതല്‍ 4,600 കോടി രൂപവരെയാണ് സര്‍ക്കാര്‍ അടിസ്ഥാന സൗകര്യവികസനത്തിനായി അനുവദിച്ചത്. എന്നാല്‍ 2017-18 ബജറ്റില്‍ അത് 5,450 കോടി രൂപയായി വര്‍ദ്ധിപ്പിച്ചു. പിന്നീട് 2018-19 ല്‍ അത് 8,050 ആയി വര്‍ദ്ധിപ്പിച്ചു. 2019-20 ല്‍ 11,800 കോടി രൂപയാണ് സര്‍ക്കാര്‍ അടിസ്ഥാന സൗകര്യവികസനത്തിനായി അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സമുദ്ര നിരപ്പില്‍ നിന്നും 3000 മീറ്റര്‍ ഉയരത്തില്‍ 8.8 കിലോ മീറ്ററുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ ടണലാണ് ലേ-മണാലി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button