കായംകുളം: കളിക്കുന്നതിനിടയില്‍ ഒന്നര വയസുകാരന്റെ തലയില്‍ കലം കുടങ്ങി. കുട്ടിയ്ക്ക് രക്ഷകരായത് അഗ്‌നിശമന സേന. കായംകുളം സ്വദേശി പവിത്തിന്റെ ഒന്നര വയസുള്ള മകന്‍ പാര്‍ഥിവിന്റെ തലയിലാണ് കലം കുടുങ്ങിയത്.
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയില്‍ കലം എടുത്തു തലയിലിട്ട കുട്ടി പിന്നീട് ഇത് ഊരിയെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പരിഭ്രാന്തരായ വീട്ടുകാരും ഏറെനേരം പരിശ്രമിച്ചെങ്കിലും കലം ഊരാന്‍ സാധിച്ചില്ല. ഒടുവില്‍ കുട്ടിയുടെ പിതാവും സുഹൃത്തുക്കളും ചേര്‍ന്ന് കുട്ടിയെ കായംകുളം അഗ്‌നിരക്ഷാ നിലയത്തിലെത്തിച്ചു.
കുട്ടിയുടെ തലയില്‍ മുറിവേല്‍ക്കാതെ കലംമുറിച്ച് മാറ്റാന്‍ വളരെ ശ്രമകരമായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ കട്ടര്‍ ഉപയോഗിച്ച് കലം മുറിച്ചുമാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News