CrimeKeralaNewsRECENT POSTS

രാജ്യത്ത് കുട്ടികള്‍ക്കെതിരായ ലൈംഗീകാതിക്രമങ്ങള്‍ വര്‍ധിക്കുന്നു; 20 വര്‍ഷത്തിനിടെ അഞ്ച് മടങ്ങ് വര്‍ധന

ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ രാജ്യത്ത് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ലൈംഗിക അതിക്രമങ്ങളുടെ തോത് അഞ്ച് മടങ്ങാണ് വര്‍ധിച്ചിരിക്കുന്നത്. ബാലാവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന അലയന്‍സ് ഓഫ് ചൈല്‍ഡ് റൈറ്റ്സ് ജോയിനിംഗ് ഫോര്‍സസ് ഫോര്‍ ചില്‍ഡ്രന്‍ പുറത്തു വിട്ട കണക്കാണിത്.

1994 മുതല്‍ 2016 വരെയുള്ള കാലത്തിനിടെ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ അഞ്ച് മടങ്ങ് വര്‍ദ്ധിച്ചെന്നാണ് വ്യക്തമാക്കുന്നത്. ഇന്ത്യയിലെ സ്ത്രീപുരുഷ അനുപാതം 2001 ല്‍ 927 ആയിരുന്നു. എന്നാല്‍ 2011 ല്‍ ഇത് 919 ആയി. രാജ്യത്തെ പല സംസ്ഥാനങ്ങളിലും സ്ത്രീ പുരുഷ അനുപാതം കുത്തനെ ഇടിയുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണത്തില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യ ലോക ശരാശരിയില്‍ എത്തിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ കണക്കനുസരിച്ച് ആയിരം കുട്ടികളില്‍ 39 പേരാണ് മരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button