CrimeKeralaNewsRECENT POSTS

ആലപ്പുഴയില്‍ പ്രാര്‍ത്ഥിച്ച് രോഗം ഭേദമാക്കാമെന്ന് പറഞ്ഞ് 16കാരനെ മുറിക്കുള്ളില്‍ വെച്ച് പീഡിപ്പിച്ച വ്യാജ സിദ്ധന്‍ പിടിയില്‍

ആലപ്പുഴ: പ്രാര്‍ത്ഥിച്ച് രോഗം ഭേദമാക്കാമെന്ന് തെറ്റിധരിപ്പിച്ച് തൃക്കുന്നപ്പുഴയില്‍ 16 കാരനെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ പിടിയില്‍. കൊല്ലം പത്തനാപുരം സ്വദേശി അബ്ദുള്‍ കരീം ആണ് പിടിയിലായത്. ഇയാള്‍ പ്രാര്‍ത്ഥനയും മന്ത്രവാദവും ഒക്കെയായി തൃക്കുന്നപ്പുഴ, ഹരിപ്പാട് മേഖലയില്‍ സ്ഥിരസാന്നിധ്യമാണെന്ന് പോലീസ് പറഞ്ഞു.

ഇന്ന് രാവിലെ പള്ളിമുക്കിലുള്ള ഒരു വീട്ടിലെത്തി വീട്ടുകാരോട് കുടുംബ സാഹചര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കി. സംസാരിച്ച കൂട്ടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മകന് പനി ഉണ്ടെന്ന് ഇയാളോട് കുട്ടിയുടെ അമ്മ പറഞ്ഞു. ഉടന്‍ തന്നെ പ്രാര്‍ത്ഥിച്ച് രോഗം ഭേദമാക്കാമെന്ന് മാതാവിനെ വിശ്വസിപ്പിച്ച് കുട്ടിയെ മുറിക്കുള്ളിലേക്ക് കൂട്ടികൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു.

വീട്ടില്‍ നിന്നും കുട്ടിയുടെ അമ്മയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അബ്ദുള്‍ കരീം രക്ഷപ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഹരിപ്പാട് വച്ച് പ്രതി പിടിയിലായി. പോക്‌സോ നിയമപ്രകാരം അബ്ദുള്‍ കരീമിന് എതിരെ തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button