26.1 C
Kottayam
Saturday, November 2, 2024
test1
test1

പേടിച്ച് ഒളിച്ചതല്ല; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും

Must read

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയിരുന്ന വാര്‍ത്താസമ്മേളനം തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഒന്നിടവിട്ട ദിവസങ്ങളിലാവും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുക.

വാര്‍ത്താസമ്മേളനം നിര്‍ത്തിയതിനെക്കുറിച്ച് ദുര്‍വ്യാഖ്യാനം വന്ന പശ്ചാത്തലത്തിലാണ് പത്രസമ്മേളനം നടത്തുന്നതിനെ കുറിച്ച് വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസത്തോടെ ഇനി മുതല്‍ വാര്‍ത്താസമ്മേളനം എല്ലാ ദിവസവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങളും ആരോപണങ്ങളുമാണ് പ്രതിപക്ഷം ഉന്നയിച്ചത്. സ്പ്രിംഗ്ളറും കെ.എം ഷാജിയും അടക്കമുള്ള വിവാദ വിഷയങ്ങളിലെ ചോദ്യങ്ങള്‍ ഭയന്നാണ് മുഖ്യമന്ത്രി പതിവ് വാര്‍ത്താസമ്മേളനം നിര്‍ത്തിയതെന്നായിരുന്നു ആരോപണം.

ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തിയത്. സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതിനാണ് ദിവസേനയുള്ള റിവ്യൂ മീറ്റിംഗ് നിര്‍ത്തിയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തിരിച്ചടിച്ച് ടീം ഇന്ത്യ; ആവേശകരമായ അന്ത്യത്തിലേക്ക്‌ നീങ്ങി മൂന്നാം ടെസ്റ്റ്

ന്യൂസീലൻഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ തിരിച്ചുവരുന്നു. രണ്ടാം ഇന്നിങ്സിൽ ന്യൂസിലൻഡിന് ബാറ്റിംഗ് തകർച്ച. 28 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ന്യൂസിലന്‍ഡ് രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...

സംസ്ഥാന പര്യടനത്തിനൊരുങ്ങി വിജയ്; ഡിസംബർ രണ്ടിന് കോയമ്പത്തൂരില്‍ തുടക്കം

ചെന്നൈ: സംസ്ഥാന പര്യടനത്തിനൊരുങ്ങി നടനും ടിവികെ അധ്യക്ഷനുമായ വിജയ്. ഡിസംബർ രണ്ടിന് കോയമ്പത്തൂരിലാണ് യാത്രയുടെ തുടക്കം. ഡിസംബർ 27ന് തിരുനെൽവേലിയിലാണ് മെഗാറാലിയോടെ സമാപനം. ടിവികെ പാര്‍ട്ടിയുടെ ആശയങ്ങൾ ജനങ്ങളിൽ എത്തിക്കാന്‍ വേണ്ടിയാണ് പര്യടനം. അതേസമയം,...

ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി നാലുപേർ മരിച്ചു; മരിച്ചത് തമിഴ്നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികള്‍

പാലക്കാട്: ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി നാലുപേര്‍ക്ക് ദാരുണാന്ത്യം. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടി തമിഴ്നാട് സ്വദേശികളായ നാല് ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. സേലം സ്വദേശികളായ ലക്ഷ്മണൻ, വള്ളി,...

മകനേക്കാൾ പ്രായംകുറഞ്ഞ യുവാവുമായി പ്രണയം; കുടുംബത്തെ ഉപേക്ഷിച്ച് ബ്രസീൽ സ്വദേശിനി ഇന്ത്യയിലെത്തി

ഡല്‍ഹി:പ്രണയത്തിന് അതിരുകളില്ലെന്നാണെല്ലോ പറയാറ്. ജാതിയും മതവും നാടും ഭാഷയും പ്രായവുമൊന്നും അവിടെ തടസ്സമാകുന്നതേയില്ല. പ്രായത്തിന്റെയും ഭാഷയുടെയും വേലിക്കെട്ടുകള്‍ തകര്‍ത്ത ഒരു പ്രണയകഥയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ചത്തീസ്ഗഢിലെ 30-കാരനെ വിവാഹം കഴിക്കാന്‍ 51-കാരി പറന്നെത്തിയത്...

മൂന്നുവയസുകാരിയെ ചോക്ലേറ്റ് കാട്ടി ആളൊഴിഞ്ഞ പറമ്പിലേക്ക് വിളിച്ച് ബലാത്സംഗത്തിനിരയാക്കി കൊന്നു, മൃതദേഹം കുഴിച്ചിട്ടു

ഹൈദരാബാദ്: തിരുപ്പതിയിൽ മൂന്നുവയസുകാരിയെ ബന്ധു ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി. കുട്ടിയുടെ അയൽപക്കത്ത് താമസിക്കുന്ന 22-കാരനാണ് ക്രൂരകൃത്യം ചെയ്തത്.ചോക്ലേറ്റ് കാട്ടി ആളൊഴിഞ്ഞ പറമ്പിലേക്ക് വിളിച്ചാണ് ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കിയതെന്ന് പോലീസ് പറഞ്ഞു. മരിച്ചെന്ന് മനസിലാക്കിയതോടെ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.