തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്ത ബിജെപി പ്രവര്‍ത്തകനെതിരെ പോലീസ് കേസ്. പാലക്കാട് എലപ്പുള്ളി സ്വദേശി ജയപ്രകാശിനെതിരെയാണ് കേസ് എടുത്തത്.
വധഭീഷണി മുഴക്കിയതിനും അസഭ്യം പറഞ്ഞതിനുമാണ് ജയപ്രകാശിനെതിരെ കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരെ ജയപ്രകാശ് വധഭീഷണി മുഴക്കിയ വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പിന്നാലെ ജയപ്രകാശിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News