KeralaNewsPoliticsRECENT POSTS
എല്‍ദോയുടെ വാക്കുകള്‍ വിശ്വസിക്കുന്നു; കാനത്തിന്റെ നിലപാട് ശരിയല്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: സി.പി.ഐ ഐ.ജി ഓഫീസ് മാര്‍ച്ചിനിടെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റെന്ന എല്‍ദോ എബ്രഹാമിന്റെ വാക്കുകള്‍ വിശ്വസിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രന്‍ സ്വീകരിച്ച നിലപാട് ശരിയല്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പോലീസ് ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എംഎല്‍എയുടെ കൈ ഒടിഞ്ഞില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News