24.3 C
Kottayam
Tuesday, October 1, 2024

ഓറഞ്ച് കഴിച്ചവര്‍ക്ക് ഛര്‍ദിയും ജലദോഷവും! പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരം

Must read

പത്തനംതിട്ട: വഴിയോരങ്ങളില്‍ ഇപ്പോള്‍ സുലഭമായികിട്ടുന്ന രണ്ടു വസ്തുക്കളാണ് തണ്ണിമത്തനും ഓറഞ്ചും. നൂറു രൂപയ്ക്ക് ചിലയിടങ്ങളില്‍ രണ്ടും ചിലയിടങ്ങളില്‍ മൂന്നും കിലോ ഓറഞ്ച് വരെ കിട്ടുന്നുണ്ട്. എന്നാല്‍ ഇങ്ങനെ വഴിയോരങ്ങളില്‍ നിന്നു വാങ്ങുന്ന ഓറഞ്ച് ഭക്ഷിക്കുന്നവരെ ഭീതിയിലാഴ്ത്തുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ പഞ്ചായത്ത് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഓറഞ്ചിനുള്ളില്‍ ദീര്‍ഘകാലം കേടുവരാതിരിക്കാനുള്ള രാസവസ്തു കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ഓറഞ്ച് കഴിച്ച ചിലര്‍ക്ക് ഛര്‍ദ്ദിയും ജലദോഷവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഓറഞ്ചിനുള്ളില്‍ രാസവസ്തു കണ്ടെത്തിയത്.

ഗുളിക രൂപത്തിലാണ് രാസവസ്തു കണ്ടെത്തിയത്. എന്നാല്‍ ഇവ സിറിഞ്ച് ഉപയോഗിച്ച് കുത്തിവച്ചതാണെന്നും അകത്തെത്തി ഉറച്ച് ഗുളികരൂപത്തിലായതാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷയായ ലക്ഷ്മി മനോജിന്റെ നേതൃത്ത്വിലുള്ള സംഘമാണ് പരിശോധന നടത്തി ഓറഞ്ചിനുള്ളില്‍ രാസവസ്തു കണ്ടെത്തിയത്. ഇങ്ങനെ വഴിയോരങ്ങളില്‍ നിന്ന് ഓറഞ്ച് വാങ്ങി കഴിക്കുന്നവര്‍ അവയില്‍ ഇത്തരം രാസവസ്തു കലര്‍ന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; ആര്‍.എം.ഒ അറസ്റ്റില്‍

കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ...

സിദ്ദിഖിന് അനുവദിച്ചത് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്....

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം...

പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമല്ല;സിദ്ധിഖ് കേസില്‍ സുപ്രീം കോടതി

ന്യൂഡൽഹി∙ മലയാള സിനിമയിൽ മാത്രമല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നു സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ സുപ്രീം കോടതിയുടെ വാക്കാൽ പരാമർശം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ബേല എം. ത്രിവേദിയാണ് പരാമർശം...

ദൈവത്തെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തണം; തിരുപ്പതി ലഡു വിവാദത്തിൽ സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം

ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിൽ ചന്ദ്രബാബു നായിഡു സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്ന ആരോപണത്തിന് മതിയായ തെളിവുകളില്ലാതെ എന്തിനാണ് മാധ്യങ്ങളെ കണ്ടതെന്ന് സുപ്രീം കോടതി...

Popular this week