ശസ്ത്രക്രിയയ്ക്കു ശേഷം സുഖമായിരിക്കുന്ന കപില്‍ പാജി മകള്‍ അമിയയ്‌ക്കൊപ്പം, കപില്‍ ദേവിന്റെ ചിത്രം പങ്കുവെച്ച് ചേതന്‍ ശര്‍മ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ കപില്‍ ദേവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് സഹതാരമായിരുന്ന ചേതന്‍ ശര്‍മ.
ആന്‍ജിയോപ്ലാസ്റ്റിക്കു ശേഷം ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന കപിലിന്റെ ചിത്രമാണ് ചേതന്‍ ശര്‍മ പങ്കുവച്ചത്.

ആശുപത്രിയിലെ വേഷവിധാനങ്ങളില്‍ ചെറുചിരിയോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കപിലിന്റെ സമീപത്തായി മകള്‍ അമിയയെയും കാണാം.ശസ്ത്രക്രിയയ്ക്കു ശേഷം സുഖമായിരിക്കുന്ന കപില്‍ പാജി മകള്‍ അമിയയ്‌ക്കൊപ്പം. ജയ് മാതാ ദീ’ – കപിലിന്റെ ചിത്രം പങ്കുവച്ച് ചേതന്‍ ശര്‍മ കുറിച്ചു.

കപിലിനെ നെഞ്ചുവേദനയെ തുടര്‍ന്നാണ് വ്യാഴാഴ്ച രാത്രി ഓഖ്ല ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചതോടെ രാത്രി വൈകി ആന്‍ജിയോപ്ലാസ്റ്റി നടത്തി. നില മെച്ചപ്പെട്ടതോടെ കപില്‍ ദേവ് വൈകാതെ ആശുപത്രി വിടുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. മൂന്ന് ആഴ്ചത്തെ വിശ്രമവും നിര്‍ദ്ദേശിച്ചിട്ടുണ്ട്.