കൊറോണ ആശങ്ക പരത്തുന്നതിനിടെ പരിഹസ വീഡിയോയുമായി നടി ചാര്‍മി കൗര്‍; ഒടുവില്‍ മാപ്പ് പറഞ്ഞു
മുംബൈ: ഇന്ത്യയില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ പരിഹാസവുമായി നടി ചാര്‍മി കൗര്‍. തിങ്കളാഴ്ച പുറത്തുവിട്ട ടിക് ടോക് വീഡിയോയിലാണ് ഇന്ത്യയില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തത് സംബന്ധിച്ച് ചാര്‍മി പരിഹാസം. ഡല്‍ഹിയിലും തെലങ്കാനയിലും കൊറോണ വൈറസ് എത്തിയെന്നും എല്ലാവര്‍ക്കും ഓള്‍ ദി ബെസ്റ്റ് എന്നും താരം വീഡിയോയില്‍ പറഞ്ഞു.
തമാശ രൂപേണ പൊട്ടിച്ചിരിച്ചുകൊണ്ടായിരുന്നു ചാര്‍മി കൊറോണയെക്കുറിച്ച് സംസാരിച്ചത്. വീഡിയോ വൈറലായതോടെ നടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. വളരെ ഗൗരവമായൊരു വിഷയത്തെ എങ്ങനെയാണ് തമാശയായി അവതരിപ്പിക്കുകയെന്നാണ് പലരും ചോദിച്ചത്. ഇതോടെ വീഡിയോ നീക്കം ചെയ്യുകയും താരം മാപ്പ് പറയുകയും ചെയ്തു.
പക്വതയില്ലായ്മ കാരണമാണ് താനിത്തരമൊരു പ്രതികരണം നടത്തിയതെന്ന് ചാര്‍മി പറഞ്ഞു. വളരെ സെന്‍സിറ്റീവ് ആയൊരു വിഷയത്തില്‍ തന്റേത് പക്വതയില്ലാതെ പ്രവൃത്തിയായിപ്പോയി. ഇനി മുതല്‍ തന്റെ പ്രതികരണങ്ങളില്‍ ജാഗ്രത പുലര്‍ത്തും. അതുണ്ടാക്കിയ പ്രശ്നങ്ങളെക്കുറിച്ച് തനിക്ക് ധാരണയുണ്ടായിരുന്നില്ലെന്നും ചാര്‍മി പറഞ്ഞു.