തലവഴി മദ്യമൊഴിച്ച ശേഷം ചാര്‍മിയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്ത് സംവിധായകന്‍
പ്രശസ്ത തെലുങ്ക് സംവിധായകന്‍ പുരി ജഗന്നാഥിന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം ‘ഐ സ്മാര്‍ട്ട് ശങ്കര്‍’ എന്ന ചിത്രം രണ്ട് ദിവസം കൊണ്ട് ബോക്സ് ഓഫീസില്‍ 25 കോടി നേടിയിരിക്കുകയാണ്. ഇതിന്റെ സന്തോഷം പങ്കുവെച്ച് നടത്തിയ വിജയാഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ നടി ചാര്‍മിയും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. ചാര്‍മ്മിയുടേയും സഹപ്രവര്‍ത്തകരുടേയും തയലില്‍ ഷാംപെയില്‍ ഒഴിച്ച് സിനിമയുടെ വിജയത്തില്‍ സ്വയം മറക്കുന്ന സംവിധായകനെയാണ് വിഡിയോയില്‍ കാണുന്നത്. ഒടുവില്‍ സംവിധായകന്‍ ചാര്‍മിയെ കെട്ടിപ്പിടിച്ച് ഉമ്മകൊടുക്കുന്നതും വീഡിയോയില്‍ ഉണ്ട്.
പുരി ജഗന്നാഥിന്റെ സുഹൃത്തും ഗുരുവുമായ സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെ ഇരുവരേയും വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന വിഡിയോ ആണിതെന്നും വിഡിയോ പങ്കുവെച്ചത് മോശമായിപ്പോയെന്നുമാണ് വിമര്‍ശനം.