CrimeNationalNews

ബിക്കിനി കില്ലര്‍,ദി സെര്‍പന്റ്..കൊന്നുതള്ളിയത് നൂറിനടുത്ത് ആളുകളെ,പിടിയിലാവുന്നതിനേക്കാള്‍ വേഗത്തില്‍ ജയില്‍ ചാടും,കുടുങ്ങിയത് ഇന്ത്യയില്‍,അന്താരാഷ്ട്രകുറ്റവാളി ചാള്‍സ് ശോഭരാജിന്റെ കഥയിങ്ങനെ

മുംബൈ: ചാള്‍സ് ശോഭരാജ് എന്ന പേരു പറയുമ്പോള്‍ തന്നെ ചോരയുടെ മണം പരക്കും. 1970കളില്‍ ഇയാള്‍ നടത്തിയ ചോരക്കളിയില്‍ അനേകം ആളുകള്‍ക്കാണ ജീവന്‍ നഷ്ടമായത്. കൊലപാതകം നടത്തുന്നതിലുപരി തടവറകളില്‍ നിന്നും സമര്‍ഥമായി പുറത്തു ചാടുന്നതിലും ശോഭരാജ് വിദഗ്ദ്ധനായിരുന്നു. ഫ്രാന്‍സില്‍ തുടക്കം കുറിച്ച കുറ്റകൃത്യങ്ങള്‍ ലോകത്തിന്റെ പലഭാഗങ്ങളിലും വ്യാപിപ്പിച്ചാണ് ശോഭാരാജ് കുപ്രസിദ്ധിയാര്‍ജിച്ചത്.

1944ല്‍ വിയറ്റ്നാമിലെ സൈഗോണില്‍ ഇന്ത്യാക്കാരനായ പിതാവിന്റെയും വിയറ്റ്നാമുകാരിയായ മാതാവിന്റെയും മകനായായിരുന്നു ശോഭരാജിന്റെ ജനനം. സൈഗോണിലെ തെരുവുകളിലായിരുന്നു ശോഭരാജിന്റെ ബാല്യകാലം. എന്നാല്‍ അമ്മ ഒരു ഫ്രഞ്ച് ആര്‍മി ഓഫീസറെ വിവാഹം കഴിച്ചതോടെ അയാളുടെ ജീവിതം അപ്പാടെ മാറി. അവര്‍ പാരീസിലേക്ക് കൂടുമാറി. അമ്മ ശോഭരാജിനെ ഒരു ഫ്രഞ്ച് ബോര്‍ഡിംഗ് സ്‌കൂളില്‍ ചേര്‍ത്തു. സ്‌കൂളില്‍ നിന്നു പുറത്തിറങ്ങിയ ശോഭരാജ് തന്റെ കുറ്റകൃത്യ ജീവിതത്തിനു തുടക്കമിടുകയാണ് ചെയ്തത്. 1960കളുടെ തുടക്കത്തില്‍ തന്നെ മോഷണക്കേസുകളില്‍ പലവട്ടം പോലീസ് ശോഭരാജിനെ അറസ്റ്റു ചെയ്തു.

ചാന്റല്‍ കോംപാഗ്‌നോണ്‍ എന്ന ഫ്രഞ്ചുകാരിയുമായുള്ള വിവാഹശേഷം ശോഭരാജ് ഒരു പുതിയ മനുഷ്യനാവാന്‍ ശ്രമിച്ചു. എന്നാല്‍ അങ്ങനെ മാറാന്‍ ശോഭരാജിനാവുമായിരുന്നില്ല. മോഷണവും കള്ളക്കടത്തും നിര്‍ബാധം തുടര്‍ന്നു. ഒടുവില്‍ ഫ്രഞ്ചുകാരിയുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ച ശോഭരാജ് മേരി ആന്‍ഡ്രീ ലെക്ലെര്‍ക്ക് എന്ന കനേഡിയന്‍ യുവതിയുമായി പരിചയത്തിലാവുകയും അവരെ വിവാഹം കഴിക്കുകയും ചെയ്തു.

1970കളിലാണ് ശോഭരാജ് യൂറോപ്പില്‍ മരണത്തിന്റെ ഭീതിവിതച്ചത്. 1972നും 1976നും ഇടയില്‍ ശോഭരാജ് കൊന്നുതള്ളിയത് രണ്ടു ഡസന്‍ മനുഷ്യരെയാണ്. ബിക്കിനി കില്ലര്‍ എന്നായിരുന്ന ശോഭരാജിന്റെ ആദ്യകാല അപരനാമം. ക്രൂരമായ കൊലപാതകങ്ങള്‍ വഞ്ചകന്‍, സാത്താന്‍ തുടങ്ങിയ അര്‍ഥം വരുന്ന ‘ദി സെര്‍പന്റ്’. എന്ന പേരും ശോഭാരാജിനു ചാര്‍ത്തിനല്‍കി. 1976ലാണ് ശോഭരാജ് ആദ്യമായി അറസ്റ്റിലാകുന്നത്. എന്നാല്‍ അന്ന് ശോഭാരാജ് സമര്‍ഥമായി ജയില്‍ചാടി.

അതിനുശേഷം പല രാജ്യങ്ങളില്‍ യാത്ര ചെയ്ത് പല ഭാഷകളിലും പ്രാവീണ്യം നേടി. ഇക്കാലളവില്‍ തന്റെ തട്ടിപ്പുപരിപാടികള്‍ ദക്ഷിണേഷ്യയിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. ഇന്ത്യയിലെത്തിയ ഒരു കൂട്ടം ഫ്രഞ്ചു ടൂറിസ്റ്റുകളുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതിനും ഇസ്രയേലി ടൂറിസ്റ്റിനെ കൊന്നതിനും ശോഭരാജിനും ഭാര്യയ്ക്കുമെതിരേ ഇന്ത്യന്‍ പോലീസ് കുറ്റം ചുമത്തി. ഒടുവില്‍ ഇത് ശോഭരാജിന്റെ അറസ്റ്റിലേക്കു നയിച്ചു. എന്നാല്‍ 1986ല്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ നിന്നും ശോഭാരാജ് സമര്‍ഥമായി രക്ഷപ്പെട്ടു. എന്നാല്‍ ഒരുമാസത്തിനു ശേഷം പിടിയിലായി.

ജയില്‍ ചാടിയതിന്റെ ശിക്ഷകള്‍ കൂടി അനുഭവിച്ച ശേഷം 1997ല്‍ ശോഭരാജ് പുറത്തിറങ്ങുന്നത്. തുടര്‍ന്ന് പാരീസിലേക്കു പോയ ഇയാള്‍ അവിടെ അംഡംബര ജീവിതം നയിച്ചു. എന്നാല്‍ ഈ സ്വാതന്ത്ര്യം അധികം നീണ്ടു നിന്നില്ല 2003ല്‍ ശോഭരാജ് നേപ്പാളില്‍ വച്ച് അറസ്റ്റു ചെയ്യപ്പെട്ടു. 1975ല്‍ കോണി ജോ ബ്രോണ്‍സിച്ച് എന്ന അമേരിക്കക്കാരനെ കൊന്ന കേസിലായിരുന്നു അത്. ആ കേസില്‍ ജീവപര്യന്തം ലഭിക്കുകയും ചെയ്തു.

2004ല്‍ ജയില്‍ ചാടാന്‍ ശ്രമം നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. ശോഭാരാജിന്റെ അപ്പീല്‍ തള്ളുകയും ചെയ്തു. 2008 ല്‍ ശോഭരാജ് വിവാഹനിശ്ചയം നേപ്പാളി വനിത നിഹിത ബിശ്വാസുമായി പ്രഖ്യാപിച്ചു. അമേരിക്കന്‍ കണ്ടക്ടര്‍ ഡേവിഡ് വുഡാര്‍ഡ് ദി ഹിമാലയന്‍ ടൈംസിന് അയച്ച കത്തിലാണ് ദമ്പതികളുടെ ബന്ധത്തിന്റെ ആധികാരികത സ്ഥിരീകരിച്ചത്. 2014ല്‍ ബ്രോണ്‍സിച്ചിന്റെ സുഹൃത്തായിരുന്ന ലോറന്റ് കാരിയര്‍ എന്ന കനേഡിയനെ കൊന്ന കുറ്റവും ശോഭരാജിന്റെ തലയില്‍ വന്നു. ഇതിന്റെ വിചാരണ ഇപ്പോഴും നടക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker