31.1 C
Kottayam
Wednesday, May 8, 2024

പരീക്ഷാ രീതിയില്‍ അടിമുടി മാറ്റങ്ങളുമായി പി.എസ്.സി; വിശദീകരിച്ച് ചെയര്‍മാന്‍

Must read

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ രീതിയിലെ പുതിയ മാറ്റങ്ങള്‍ വിശദീകരിച്ച് ചെയര്‍മാന്‍ എം.കെ സക്കീര്‍. ഇനിമുതല്‍ രണ്ട് ഘട്ടമായിട്ടായിരിക്കും പി.എസ്.സി പരീക്ഷ നടക്കുന്നത്. രണ്ടാം ഘട്ടം കഴിഞ്ഞാല്‍ ഇന്റര്‍വ്യൂ ഉള്ള തസ്തികകള്‍ക്ക് ഇന്റര്‍വ്യു നടത്തിയ ശേഷം ഫൈനല്‍ പരീക്ഷാ റാങ്ക് ലിസ്റ്റ് പുറത്തുവിടും. അല്ലാത്തവയ്ക്ക് ഇന്റര്‍വ്യു ഇല്ലാതെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

ഏത് തസ്തികയ്ക്ക് വേണ്ടിയാണോ പരീക്ഷ നടത്തുന്നത്, ആ തസ്തികയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാകും ഇനി പരീക്ഷ നടത്തുക. സര്‍ക്കാരിന്റെ കണ്‍കറന്‍സോടുകൂടി ഇന്നലെ ഭേദഗതി പ്രാബല്യത്തില്‍ വന്നുവെന്നും എംകെ സക്കീര്‍ പറഞ്ഞു. ആദ്യ പരീക്ഷ ഡിസംബറില്‍ ആരംഭിക്കും.

പൊതുവായി പിഎസ്സിയില്‍ 700 തസ്തികകളാണ് ഉള്ളത്. പ്രത്യേക യോഗ്യതയില്ലാത്ത പൊതുയോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിരവധി പരീക്ഷകള്‍ക്കാണ് ഇവര്‍ അപേക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ പത്താം ക്ലാസ് യോഗ്യതയുള്ള സ്‌ക്രീന്‍ ടെസ്റ്റിലേക്ക് തന്നെ ഏകദേശം 19 ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിക്കുന്നു. അതായത് നാല്‍പ്പത് ലക്ഷത്തോളം വരുന്ന അപേക്ഷകരെ പൊതുവായി കോമണ്‍ ടെസ്റ്റിലേക്ക് കൊണ്ടുവരുമ്പോള്‍ 19 ലക്ഷമായി ചുരുങ്ങുന്നു. പ്ലസ് ടു യോഗ്യതയുള്ള 15 ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികളെയും ഡിഗ്രി യോഗ്യതയുള്ള ഏഴ് ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികളെയും ലഭിക്കും.

ഏത് വിഭാഗത്തിലാണ് അപേക്ഷ നടത്തുന്നത് എന്നത് അനുസരിച്ചാകും ആ പ്രിലിമിനറി പരീക്ഷയില്‍ ആളുകളുടെ എണ്ണം ഉള്‍ക്കൊള്ളിക്കുന്നത്. എല്ലാ വിഭാഗവും ക്ലബ് ചെയ്യുകയും, പിന്നീട് വ്യത്യസ്ത കാറ്റഗറിയിലായി വ്യത്യസ്ത സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തുകയും സാധിക്കും. ഈ ഘട്ടങ്ങളെല്ലാം കഴിഞ്ഞ ശേഷമാകും ഫൈനല്‍ പരീക്ഷ. അതുകൊണ്ട് തന്നെ ചെറിയ സംഖ്യ ഉദ്യോഗാര്‍ത്ഥികള്‍ മാത്രം ഫൈനല്‍ പരീക്ഷയില്‍ എത്തുന്നതിനാല്‍ ഫലം പ്രസിദ്ധീകരിക്കാന്‍ കാലതാമാസം വരില്ല എന്നും എംകെ സക്കീര്‍ പറഞ്ഞു. സ്‌ക്രീനിംഗിലെ മാര്‍ക്ക് അന്തിമ റൗണ്ടില്‍ ഉപയോഗിക്കില്ല.

കൊവിഡ് കാലത്ത് 12000 പേര്‍ക്ക് നിയമനം നല്‍കിയെന്നും എംകെ സക്കീര്‍ പറഞ്ഞു. നീട്ടി വച്ച പരീക്ഷകളില്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ സെപ്തംബര്‍ മുതലും, ഓഫ്ലൈന്‍ പരീക്ഷകള്‍ സെപ്തംബര്‍ 12 മുതലും ആരംഭിക്കുമെന്ന് എംകെ സക്കീര്‍ പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങളെല്ലാം സ്വീകരിച്ചാകും പരീക്ഷാ നടത്തിപ്പെന്നും പിഎസ്സി യെര്‍മാന്‍ പറഞ്ഞു. കണ്ടെയ്ന്‍മെന്റ് സോണ്‍, ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍, ക്വാറന്റീനില്‍ കഴിയുന്നവര്‍, എന്നിവരില്‍ പെര്‍മനെന്റ് സര്‍ട്ടിഫിക്കേറ്റ് നമ്പറുള്ള ഉദ്യോഗാര്‍ത്ഥികളെ വേരിഫിക്കേഷന് വേണ്ടി പിഎസ്സി ഓഫിസിലേക്ക് വരുത്തിക്കേണ്ടതില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week