EntertainmentKeralaNews

പെരുമാറ്റത്തിലെ മാറ്റം,വൈറസിന്റെ ആക്ടിവിറ്റി,പിന്നില്‍ കൊറോണയെന്ന് ഷൈന്‍ ടോം ചാക്കോ

കൊച്ചി:അഭിനയത്തിന്റെ കാര്യത്തിൽ ഇന്ന് വളരെ മുന്നിൽ‌ നിൽക്കുന്ന, ഏത് കഥാപാത്രവും ചെയ്ത് ഫലിപ്പിക്കാൻ കഴിവുള്ള നടനാണ് ഷൈൻ ടോം ചാക്കോ. വർഷങ്ങളോളം സംവിധാന സഹായിയായി നിന്ന ശേഷം ചെറിയ വേഷങ്ങളിലൂടെ അഭിനയത്തിലേക്ക് എത്തുകയും പിന്നീട് നായകനായും വില്ലനായും സ്വഭാവ നടനായുമെല്ലാം തിളങ്ങുകയാണ് ഷൈൻ ടോം ചാക്കോ.

ഊണിലും ഉറക്കത്തിലും ഷൈനിന്റെ മനസിൽ എപ്പോഴും ഉളളത് സിനിമ മാത്രമാണ്. എപ്പോഴും സിനിമയ്ക്കൊപ്പം ആയിരിക്കുക. കഴിയുന്നത്ര കഥാപാത്രങ്ങൾ ചെയ്യുക എന്നതൊക്കെയാണ് ഷൈനിന്റെ ലക്ഷ്യം. സംവിധാന സഹായിയായിരുന്നപ്പോഴും അഭിനയം തന്നെയായിരുന്നു ഷൈനിന്റെ ലക്ഷ്യം.

Shine Tom Chacko

ക്യാമറയ്ക്ക് മുന്നിൽ വരാത്ത ആ കുറച്ച് വർഷങ്ങളിൽ താൻ നിരീക്ഷിച്ചിരുന്നത് മുഴുവൻ താരങ്ങളുടെ അഭിനയശേഷിയെയായിരുന്നുവെന്ന് ഷൈൻ പറഞ്ഞിട്ടുണ്ട്. ഷൈനിന്റെ അഭിനയം മികച്ചതാണെന്ന കാര്യത്തോട് ഒരു പ്രേക്ഷകനും എതിർപ്പുണ്ടാവില്ല. പക്ഷെ ചിലരെങ്കിലും അദ്ദേഹത്തെ പരിഹസിക്കുകയും ട്രോൾ ചെയ്യുകയുമെല്ലാം ചെയ്യുന്നത് ഇന്റർവ്യൂവിൽ പങ്കെടുക്കാനെത്തുമ്പോഴുള്ള അദ്ദേഹ​ത്തിന്റെ പെരുമാറ്റ രീതിയെയാണ്.

രണ്ട് മൂന്ന് വർഷം മുമ്പ് വളരെ സമാധാനത്തിൽ ഇരുന്ന് ക്ഷമയോടെ ചോദ്യം കേട്ട് കൃത്യമായി മറുപടി നൽകിയിരുന്ന ഷൈനിപ്പോൾ ഇന്റർവ്യൂവിൽ ഇരുന്ന് ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി പറയാതെ അലസമായ ശരീര ഭാഷയോടെയാണ് മറുപടി നൽകാറുള്ളത്.

സിനിമകളുടെ പ്രമോഷന്റെ ഭാഗമായി നടന്‍ ഷൈന്‍ ടോം ചാക്കോ പ്രത്യക്ഷപ്പെടുന്ന അഭിമുഖങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറൽ ആകാറുണ്ട്. അഭിമുഖങ്ങളിലെ തന്റെ പെരുമാറ്റത്തിന് പിന്നില്‍ കൊറോണ വൈറസാണ് കാരണമെന്ന് പറയുകയാണ് ഷൈന്‍ ഇപ്പോള്‍. കൊറോണ കാലത്ത് തനിക്ക് മാറ്റങ്ങളുണ്ടായി എന്നാണ് ഷൈന്‍ പുതിയ അഭിമുഖത്തിൽ പറയുന്നത്.

‘കൊറോണ വന്നതിന് ശേഷമാണല്ലോ ഇതൊക്കെ പ്രശ്‌നമായത്. ഇതൊക്കെ വൈറസിന്റെ ഓരോരോ ആക്ടിവിറ്റികളാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഈ വൈറസ് വായു മാര്‍ഗവും ഭക്ഷണത്തിലൂടെയും ഒക്കെയല്ലേ നമ്മുടെ ഉള്ളിലേക്ക് എത്തിയത്’ ഷൈന്‍ ടോം ചാക്കോ പറഞ്ഞു. നമ്മുടെ ചുറ്റമുള്ള അന്തരീക്ഷത്തില്‍ ഈ വൈറസുണ്ടെന്നും അത് നമ്മുടെ ഉള്ളിലെത്തുമ്പോള്‍ നമ്മുടെ ക്യാരക്ടറിലും മാറ്റമുണ്ടാകുമെന്നും ഷൈൻ പറയുന്നു.

Shine Tom Chacko

പലരും ഷൈൻ മ​ദ്യപിക്കുകയും മറ്റ് ലഹരി വസ്തുക്കൾ ഉപയോ​ഗിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഇന്റർവ്യൂവിൽ വരുമ്പോൾ അലസമായി പെരുമാറുന്നതെന്നാണ് ഇന്റർവ്യൂവിന്റെ സ്ഥിരം പ്രേക്ഷകരിൽ ചിലരുടെ കണ്ടെത്തൽ. ഷൈൻ ടോം ചാക്കോയുടെ അഭിമുഖങ്ങൾ എപ്പോൾ പബ്ലിഷ് ചെയ്താലും വൈറലാകുമെന്ന് അറിയാവുന്നത് കൊണ്ടുതന്നെ ഷൈനിന്റെ ഇന്റർവ്യൂകൾക്കായി മാധ്യമങ്ങളുടെ ക്യൂവാണ്.

മലയാള സിനിമയിൽ ഒട്ടും മടിയില്ലാതെ താൻ അഭിനയിച്ച എല്ലാ സിനിമയുടേയും പ്രമോഷന് ഒറ്റയ്ക്ക് എങ്കിൽ ഒറ്റയ്ക്ക് വന്ന് അഭിമുഖങ്ങൾ കൊടുക്കാറുള്ള ഒരു നടൻ കൂടിയാണ് ഷൈൻ. ഒരു ദിവസം പോലും വീട്ടിലിരുന്ന് വിശ്രമിക്കാതെ സിനിമയിൽ അഭിനയിക്കണമെന്നതാണ് ഷൈനിന്റെ ആ​ഗ്രഹം.

ദസറയാണ് ഷൈനിന്റേതായി തിയേറ്ററുകളിലെത്തിയ സിനിമ. തെലുങ്ക് സൂപ്പർ താരം നാനി നായകനായ സിനിമ പാൻ ഇന്ത്യൻ റിലീസായിരുന്നു. നാനിക്കൊപ്പം കേരളത്തിൽ പ്രമോഷന് ഷൈനും ഉണ്ടായിരുന്നു. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയാണ് ഷൈന്‍ അവതരിപ്പിച്ചിരിക്കുന്നത്. കീര്‍ത്തി സുരേഷായിരുന്നു ചിത്രത്തില്‍ നായിക. ഷൈനിന്റെ ആദ്യ തെലുങ്ക് സിനിമ കൂടിയായിരുന്നു ദസറ. ബി​ഗ് ബജറ്റിൽ ഒരുങ്ങിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

വിജയിയുടെ ബീസ്റ്റിൽ ഒരു പ്രധാന വേഷം ചെയ്ത് തമിഴിലും ഷൈൻ സാന്നിധ്യം അറിയിച്ചിരുന്നു. പ്രിയദര്‍ശന്‍ ഒരുക്കുന്ന കൊറോണ പേപ്പേഴ്‌സാണ് ഇനി ഷൈനിന്റേതായി റിലീസിന് ഒരുങ്ങുന്ന മറ്റൊരു സിനിമ. ഏപ്രില്‍ ആറിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker