തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന്റെ അധികാര പരിധി കൂട്ടണമെന്ന ആവശ്യവുമായി അധ്യക്ഷ പി. സതീദേവി. നിര്‍ദേശങ്ങള്‍ പലപ്പോഴും പോലീസ് അവഗണിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ കമ്മീഷന്റെ അധികാര പരിധി വര്‍ധിപ്പിക്കേണ്ടിയിരിക്കുന്നുവെന്നുമാണ് സതീദേവിയുടെ ആവശ്യം.
ഈ മാസം ഒന്നിനാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയായി സതീദേവി ചുമതലയേറ്റത്. വിവാദങ്ങളെ തുടര്‍ന്ന് എം.സി. ജോസഫൈന്‍ രാജിവച്ച സാഹചര്യത്തിലാണ് പുതിയ അധ്യക്ഷയെ തെരഞ്ഞെടുക്കേണ്ടിവന്നത്.
വിവാഹം കച്ചവടമായി കാണുന്ന പ്രവണത വര്‍ധിച്ചുവരുന്നതായും ഇതിനെതിരെയും സ്ത്രീധനത്തിനെതിരെയും നാട്ടില്‍ ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരണമെന്നും വനിതാ കമീഷന്‍ അധ്യക്ഷ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രക്ഷിതാക്കള്‍ പെണ്‍കുട്ടികളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കണമെന്നും അവര്‍ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News