വാക്‌സിന്‍ നിര്‍മാണത്തിന് 3,000 കോടി രൂപ കടം വാങ്ങിയെന്ന് സിറം ഇന്‍സ്റ്റിയൂട്ട് സി.ഇ.ഒ
ന്യൂഡല്‍ഹി: വാക്‌സിന്‍ നിര്‍മാണം വേഗത്തിലാക്കുന്നതിനായി 3,000 കോടി രൂപ കടം വാങ്ങിയെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാല. കൊവിഡ് പ്രതിരോധ വാക്‌സിനുകളായ കൊവിഷീല്‍ഡിന്റെയും കോവാക്‌സിന്റെയും ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 4,500 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഈ പണം എത്തുന്നതിനു കാത്തുനില്‍ക്കാതെ ബാങ്കുകളില്‍ നിന്നും 3000 കോടി രൂപ കടം വാങ്ങിയെന്ന് അദ്ദേഹം പറഞ്ഞു.
കോവിഷീല്‍ഡ് കേന്ദ്ര സര്‍ക്കാരിന് 150 രൂപയ്ക്കും സംസ്ഥാന സര്‍ക്കാരിന് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കുമാണ് നല്‍കുക. മേയ് ഒന്നു മുതല്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും വാക്‌സീന്‍ വിതരണം ആരംഭിക്കുന്നതിനാല്‍ രണ്ട് ദശലക്ഷം ഡോസുകള്‍ അധികം നിര്‍മിക്കേണ്ടി വരും.
ജൂലൈയോടെയാണ് പ്രതിമാസം 100 ദശലക്ഷം വാക്‌സീന്‍ നിര്‍മിക്കാന്‍ ലക്ഷ്യം വയ്ക്കുന്നത്. ഇതിനാണ് വായ്പ തേടിയതെന്നും വൈയ്കാതെ സര്‍ക്കാര്‍ പ്രഖ്യാപിച്ച പണം എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദാര്‍ പൂനാവാല പറഞ്ഞു.