ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. മന്ത്രിസഭാ യോഗം പുരോഗമിക്കുകയാണ്. എല്ലാവര്‍ക്കും വളര്‍ച്ച എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ബജറ്റ് അവതരണത്തിന് പുറപ്പെടുന്നതിന് മുന്നോടിയായി ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. എല്ലാവര്‍ക്കും ഗുണകരമാകുന്ന ബജറ്റാകുമെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റ് അവതരണം നേരില്‍ കാണാന്‍ ധനമന്ത്രിയുടെ കുടുംബം പാര്‍ലമെന്റിലെത്തി. ബജറ്റില്‍ ആദായ നികുതികള്‍ക്ക് ഇളവുകള്‍ നല്‍കുമെന്നാണ് പ്രതീക്ഷകള്‍. ബജറ്റ് അവതരണത്തിനായി പുറപ്പെട്ട ധനമന്ത്രി നിര്‍മല സീതാരാമന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News