Home-bannerKeralaNews
കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്, ഇളവുകളിൽ കേന്ദ്രം വിശദീകരണം തേടി
ന്യൂഡൽഹി: കൊവിഡ് ലോക്ക് ഡൗണിൽ ഇളവു നൽകിയതിൽ കേന്ദ്ര സർക്കാർ കേരളത്തോട് വിശദീകരണം തേടി. കേന്ദ്രത്തിന്റെ മാർഗനിർദ്ദേശങ്ങൾ മറികടന്നതിൽ ചീഫ് സെക്രട്ടറിയ്ക്ക് കത്തു നൽകി.
കേരളം ബാർബർ ഷോപ്പുകൾക്കും, വർക് ഷോപ്പുകൾക്കും, ഹോട്ടലുകൾക്കും ഇളവ് അനുവദിച്ചതാണ് കേന്ദ്ര വിമർശനത്തിന് കാരണം. ഇക്കാര്യത്തിൽ സംസ്ഥാനത്തോട് കേന്ദ്രം വിശദീകരണം തേടിയിട്ടുണ്ട്. കേരളത്തിന്റെ വിശദീകരണം ലഭിച്ച ശേഷം എന്ത് നടപടി വേണമെന്ന് തീരുമാനിക്കും.
പല സംസ്ഥാനങ്ങളിലും സ്ഥിതി ആശങ്കാജനകമായതിനാൽ സംസ്ഥാനങ്ങൾ കൂടുതൽ മേഖലയിൽ ഇളവ് അനുവദിച്ച് ആശങ്ക വർധിപ്പിക്കരുതെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ഹോട്ടലുകളും ബാർബർ ഷോപ്പുകളും തുറക്കുന്നതിൽ നേരത്തെ തന്നെ പല കോണുകളിൽ നിന്നും ആശങ്ക ഉയർന്നിരുന്നു. ഇതിനിടെയാണ് കേന്ദ്ര സർക്കാർ വിശദീകരണം തേടിയിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News