ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഉത്സക്കാലവും പുതുവര്‍ഷവും കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് അധിക നികുതി വിഹിതം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. വിവിധ സാമൂഹിക ക്ഷേമ നടപടികള്‍ക്കും അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കുമായി 72,961.21 കോടി രൂപയുടെ അധിക നികുതി വിഹിതമാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ നിന്ന് കേരളത്തിന് 1404.50 കോടി രൂപയാണ് ലഭിക്കുക.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് താത്കാലിക ആശ്വാസമാണ് അധികനികുതി വിഹിതം. ഡിസംബര്‍ 11-ന് നല്‍കിയ നികുതി വിഹിതത്തിനും ജനുവരി 10-ന് നല്‍കേണ്ട നികുതി വിഹിതത്തിനും പുറമെയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന ഗഡുവെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.പതിവുപോലെ ഇത്തവണയും ഏറ്റവും കൂടുതൽ തുക അനുവദിച്ചത് യുപിക്കാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News