ഡൽഹി:സി.ബി.എസ്.ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ജൂലായ് 1 മുതല്‍ 15 വരെ നടക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര മാനവശേഷി മന്ത്രി രമേശ് പൊക്രിയാലാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 1 മുതല്‍ 15 വരെയാണ് തീയതികള്‍. രാജ്യത്ത് ആകെ ഇനി നടക്കാനുള്ളത് 12 വിഷയങ്ങളിലെ പരീക്ഷകളാണ്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിവച്ചത്.പരീക്ഷാഫലം ഓഗസ്റ്റില്‍ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷ. ജെ.ഇ.ഇ ബെയ്‌സ്, ജെ.ഇ.ഇ അഡ്വാന്‍സ് പരീക്ഷകളുടെ തിയ്യതി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ജൂലായില്‍ ആദ്യവാരം തന്നെ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ജെ.ഇ.ഇ മെയിന്‍ പരീക്ഷ ജൂലൈ 18 മുതല്‍ 23 വരെയും നീറ്റ് പരീക്ഷ ജൂലൈ 26 നും നടക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News