NationalNews

ഡല്‍ഹി മദ്യനയക്കേസില്‍ കവിതയെ ചോദ്യം ചെയ്യാൻ സിബിഐക്ക് അനുമതി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ബിആര്‍എസ് നേതാവ് കെ കവിതയെ ചോദ്യം ചെയ്യാന്‍ സിബിഐക്ക് ഡല്‍ഹി വിചാരണ കോടതിയുടെ അനുമതി. ഇവരെ ചോദ്യം ചെയ്യാന്‍ അനുമതി ടേി സിബിഐ കോടതിയെ സമീപ്പിച്ചിരുന്നു.

ഇതിലാണ് കോടതിയുടെ അനുകൂല വിധി. തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കവിത ഇപ്പോള്‍ തീഹാര്‍ ജയിലില്‍ കഴിയുകയാണ്. ഇഡി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഡല്‍ഹി റോസ് അവന്യു കോടതി ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.

കേസില്‍ കവിതയുടെ കൂടുതല്‍ മൊഴിയെടുക്കേണ്ടതുണ്ടെന്ന് സിബിഐ വിചാരണ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സമാന കേസില്‍ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും തീഹാര്‍ ജയിലില്‍ കഴിയുകയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ മണിക്കൂറുകള്‍ നീണ്ട റെയ്ഡിനൊടുവിലാണ് കവിതയെ മാര്‍ച്ച് 15ന് ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ വസതിയില്‍ നിന്ന് ഇഡി അറസ്റ്റ് ചെയ്തത്.

ബിജെപി അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്നും രാഷ്ട്രീയ പകപോക്കലിനായി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും കവിതയുടെ സഹോദരനും മുന്‍ തെലങ്കാന മന്ത്രിയുമായ കെ ടി രാമറാവു അടക്കം കുറ്റപ്പെടുത്തിയിരുന്നു. ഏപ്രില്‍ ഒമ്പത് വരെയാണ് ഇവരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button