കൊല്ലം: കൊല്ലത്ത് കശുവണ്ടി ഫാക്ടറി ഉടമയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊല്ലം നല്ലില സ്വദേശി സൈമണ്‍(40) ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് സൈമണ്‍ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.
നല്ലിലയില്‍, സൈമണും പിതാവ് മത്തായിയും കശുവണ്ടി ഫാക്ടറി നടത്തിവരികയായിരുന്നു. എന്നാല്‍ വ്യവസായം നഷ്ടത്തിലായതോടെ ഫാക്ടറി പൂട്ടിയിരുന്നു.
നാലുകോടി രൂപയുടെ കടബാധ്യതകള്‍ ഇവര്‍ക്കുണ്ടായിരുന്നു. ബാങ്കില്‍നിന്ന് ജപ്തിഭീഷണിയും നേരിട്ട സൈമണ്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. ഭാര്യ ആശ. മക്കള്‍ സഞ്ജന, ആല്‍വിന്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News