കോട്ടയം: കോട്ടയത്ത് ആരോഗ്യ വകുപ്പിന്റെ ഹോം ക്വാറന്റയിന്‍ നിര്‍ദേശം അവഗണിച്ച മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വിദേശത്ത് നിന്ന് എത്തിയിട്ടും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം പാലിക്കാതെ നാട്ടില്‍ കറങ്ങി നടന്നതിനാണ് കേസ്. കാഞ്ഞിപ്പള്ളി വഴിക്കത്തോട് സുരേന്ദ്രന്, ഭാര്യ സരള, കുടമാളൂര്‍ പുളിഞ്ചുവട് സ്വദേശി അജിത്ത് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
കഴിഞ്ഞ 16ന് ഖത്തറില്‍ നിന്ന് മടങ്ങി എത്തിയ സുരേന്ദ്രനോടും കുടുംബത്തോടും ആരോഗ്യ വകുപ്പ് ക്വാറന്റൈന് പാലിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഒമാനില്‍ നിന്നെത്തിയ അജിത്ത് 11 ദിവസമായി നിരീക്ഷണത്തിലായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News