KeralaNews

പൂന്തോട്ടം ആശുപത്രിയില്‍ എക്സെസ് പരിശോധന; കഞ്ചാവ് കലർത്തിയ മരുന്നുകൾ പിടിച്ചെടുത്തു

ചെർപ്പുളശ്ശേരി: കളക്കാട്ടെ പൂന്തോട്ടം (Poonthottam Ayurvedasram) എന്ന ആയുർവേദ സ്ഥാപനത്തിൽ എക്സെസ് പരിശോധനയില്‍ കഞ്ചാവു കലർത്തിയ മരുന്നുകൾ പിടിച്ചെടുത്തു. കഞ്ചാവ് ഉപയോഗിച്ച മരുന്നു വിൽപന എന്ന പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് അന്വേഷണം നടന്നത്. ഹിമാലയൻ ഹെമ്പ് പൗഡർ, കന്നാറിലീഫ് ഓയിൽ, ഹെമ്പ് സീഡ് ഓയിൽ എന്നിവയാണ് പരിശോധിക്കുന്നത്. എക്സൈസ് ഇൻറലിജൻസ് നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഹിമാലയൻ ഹെമ്പ് പൗഡർ, കന്നാറിലീഫ് ഓയിൽ, ഹെമ്പ് സീഡ് ഓയിൽ എന്നിവയില്‍ കഞ്ചാവിന്‍റെ അംശമെന്നാണ് പരാതി. ആയുർവേദ കേന്ദ്രത്തിനെതിരെ കേസെടുത്തു
 
മഹാരാഷ്ട്രയിൽ നിന്നാണ് വേദനാസംഹാരിയായി ഉപയോഗിക്കുന്ന ഈ മരുന്നുകളെത്തിച്ചത്.കേരളത്തിൽ ഇവ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമെന്ന് എക്സൈസ് വ്യക്തമാക്കി. മരുന്നുകൾ പരിശോധനയ്ക്കയക്കുമെന്നും ഫലം വരുന്ന മുറയ്ക്ക് അറസ്റ്റുണ്ടാവുമെന്നും എക്സൈസ് വിശദമാക്കി. ഡോ .പി.എം എസ് രവീന്ദ്രനാഥിൻ്റെ ടെമസ്ഥതയിലുള്ളതാണ് പൂന്തോട്ടം ആയുർവേദ കേന്ദ്രം. 

നേരത്തെ വാഹനാപകടത്തില്‍ മരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സംഘം ഇവിടെ തെളിവെടുപ്പ് നടത്തിയിരുന്നു. ഡോ.രവീന്ദ്രന്‍, ഭാര്യ ലത, മകന്‍ ജിഷ്ണു എന്നിവരില്‍ നിന്നും അന്ന് മൊഴി എടുത്തിരുന്നു. ബാലഭാസ്കറിന്‍റെ മരണശേഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആയുര്‍വേദ സ്ഥാപനം കൂടിയായിരുന്നു ചെര്‍പ്പുളശേരിയിലെ പൂന്തോട്ടം.

പതിനഞ്ച് വർഷമായി ബാലഭാസ്കറിന് ആശുപത്രിയുമായി ബന്ധമുണ്ടെന്ന് ഡോ രവീന്ദ്രൻ പറഞ്ഞു. ബാലഭാസ്കര്‍ കുടുംബാംഗത്തെ പോലെ ആയിരുന്നു. സാമ്പത്തികമായി ഒരു ബാധ്യതയുമില്ലെന്ന് ലക്ഷ്മി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രിയ വേണുഗോപാലിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും ഡോക്ടര്‍ രവീന്ദ്രനും ഭാര്യയും മാധ്യമങ്ങളോട് പറഞ്ഞു. 

തങ്ങളുമായുള്ള ബാലഭാസ്ക്കറിന്റെ അടുപ്പം അച്ഛനേയും ബന്ധുക്കളേയും അലോസരപ്പെടുത്തിയിട്ടുണ്ട്. അതാണ് ആരോപണങ്ങളിൽ നിന്നും വ്യക്തമാവുന്നതെന്നും ഡോക്ടര്‍ രവീന്ദ്രന്‍ വിശദമാക്കി. സ്ഥാപനം എന്ന രീതിയിൽ ബാലഭാസ്കറിന്റെ അച്ഛനെതിരെ മാനഹാനിക്ക് കേസ് നൽകിയിട്ടുണ്ടെന്നും പൂന്തോട്ടം അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

ബാലഭാസ്കറിന്റെ കയ്യില്‍ നിന്ന് ആശുപത്രിയ്ക്കായി വാങ്ങിയ പണം തിരിച്ച് നല്‍കിയിട്ടുണ്ടെന്നും ഡോക്ടര്‍ രവീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രി നിർമാണ പ്രവർത്തനം പ്രതിസന്ധിയിലായപ്പോഴാണ് ബാലഭാസ്കർ പണം തന്നത്. ബാലഭാസ്കറിന്റെ  അടുത്ത സുഹൃത്താണ് തമ്പിയെന്നറിയാം. ഒപ്പമുണ്ടായിരുന്ന അർജുനെ ചെറുപ്പം മുതൽ ബാലുവിന് അറിയാമെന്നും രവീന്ദ്രന്‍ വിശദമാക്കിയിരുന്നു. 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker