EntertainmentKeralaNews

സജ്‌ന മുസ്ലിം അല്ലേ? തട്ടമിടാതെ നടക്കുന്നതിന്റെ കാരണമെന്താണ്?ഉത്തരം പറഞ്ഞ് സജ്‌ന

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് സജ്‌ന ഫിറോസ്. നിരവധി സീരിയലുകളില്‍ ചെറുതും വലുതുമായിട്ടുള്ള റോളുകള്‍ അവതരിപ്പിച്ചിട്ടുള്ള നടി ബിഗ് ബോസിലും പങ്കെടുത്തിരുന്നു. ഇതോടെയാണ് വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന വെളിപ്പെടുത്തലുകള്‍ സജ്‌ന നടത്തിയത്.

എന്നാല്‍ എല്ലാവരെയും അമ്പരപ്പെടുത്തി കൊണ്ട് ഭര്‍ത്താവ് ഫിറോസുമായി താന്‍ വേര്‍പിരിഞ്ഞെന്നും ഡിവോഴ്‌സിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണെന്നും സജ്‌ന വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ യൂട്യൂബ് ചാനലിലൂടെയും അല്ലാതെയുമായി നിരവധി വീഡിയോസാണ് നടി പുറത്ത് വിട്ടുന്നത്.

ഫിറോസുമായി പിരിഞ്ഞത് നന്നായി എന്ന് ചിലര്‍ പറയുമ്പോള്‍ മക്കള്‍ക്ക് വേണ്ടി ഒരുമിച്ച് ജീവിച്ചൂടേ എന്നാണ് മറ്റ് ചിലരുടെ കമന്റുകള്‍. എന്നാല്‍ സജ്‌നയുടെ നിലപാടുകളെ അംഗീകരിച്ച് കൊണ്ടുള്ള പ്രതികരണമാണ് കൂടുതലായും വരുന്നത്. ഇതിനിടെ മുസ്ലീമായ സജ്‌ന എന്ത് കൊണ്ട് തട്ടം ധരിക്കുന്നില്ലെന്ന ചോദ്യത്തിനും നടി മറുപടി നല്‍കിയിരുന്നു.

സീരിയലുകളില്‍ അഭിനയിക്കുമ്പോഴും ബിഗ് ബോസില്‍ പങ്കെടുക്കുമ്പോഴുമൊന്നും സജ്‌ന തട്ടം ഉപയോഗിച്ചിരുന്നില്ല. അതെന്ത് കൊണ്ടാണെന്ന് ചിലര്‍ നടിയുടെ വീഡിയോസിന് താഴെയും ചോദിച്ചിരുന്നു. അതേ സമയം വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ ആരാധകരുടെ ഇത്തരം സംശയങ്ങള്‍ക്ക് സജ്‌ന മറുപടി നല്‍കിയിരിക്കുകയാണ്.

സജ്‌ന മുസ്ലിം അല്ലേ, പിന്നെന്താണ് തട്ടമിടാത്തത് എന്ന് ഒരുപാട് പേര്‍ ചോദിക്കുന്നുണ്ട്. മാത്രമല്ല മുടി സ്‌ട്രെയിറ്റ് ചെയ്തത് ഇങ്ങനെ നടക്കുന്നതിന്റെ ആവശ്യമുണ്ടോന്നും ചോദ്യങ്ങള്‍ വരുന്നുണ്ട്. അതിലെന്താണ് വിശദീകരണം നല്‍കാനുള്ളതെന്നാണ് അവതാരകന്‍ സജ്‌നയോട് ചോദിച്ചത്.

‘ആദ്യമേ പറയട്ടെ, എന്റെ മുടി സ്‌ട്രെയിറ്റ് ചെയ്തത് അല്ല. ഒര്‍ജിനലാണ്. പിന്നെ തട്ടമിടാത്തതെന്ന് ചോദിച്ചാല്‍ വിശ്വാസം ഓരോരുത്തരുടെയും മനസിലാണ്. എനിക്ക് എല്ലാ മതങ്ങളെയും വിശ്വാസമാണ്. ദൈവങ്ങളോടാണെങ്കിലും യേശുവിനോടാണെങ്കിലും അള്ളാഹുവിനോടാണെങ്കിലും എല്ലാ മതത്തെയും തുല്യമായി വിശ്വസിക്കുന്നയാളാണ് ഞാന്‍.

ഈയൊരു മതം, അങ്ങനൊരു മതം എന്നൊന്നും എന്റെ ജീവിതത്തില്‍ ഇല്ല. പള്ളിയിലും അമ്പലത്തിലുമൊക്കെ പോവാറുണ്ട്, അതുപോലെ നമസ്‌കരിക്കുകയും നോമ്പ് എടുക്കുകയുമൊക്കെ ചെയ്യാറുണ്ട്. ഒരു ജാതി, ഒരു മതം, ഒരു വിശ്വാസം ഇതാണ് തന്റെ രീതിയെന്ന്’, സജ്‌ന പറയുന്നു.

ഫിറോസുമായിട്ടുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങിയിരിക്കുകയാണ് സജ്‌ന. വിഷമങ്ങളൊക്കെ മാറുന്നതിന് വേണ്ടി താന്‍ യാത്രയിലാണെന്നും നടി സൂചിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കി, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളിലൂടെയുള്ള യാത്രയുടെ വിശേഷങ്ങളാണ് കാണിച്ചിരുന്നത്.

അതേ സമയം സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനമാണ് സജ്‌നയെ തേടി എത്തുന്നത്. വിവാഹമോചിതയാവുന്നു എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ യൂട്യൂബ് ചാനല്‍ തുടങ്ങിയതിനും അതും മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനെയുമാണ് ചിലര്‍ വിമര്‍ശിച്ചിരിക്കുന്നത്. എന്നാല്‍ തളരാതെ ജീവിതവുമായി മുന്നോട്ട് പോകാനൊരുങ്ങുന്ന സജ്‌നയ്ക്ക് എല്ലായിടത്ത് നിന്നും ആശംസാപ്രവാഹമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker