ലാഹോര്‍: പാകിസ്ഥാൻ ക്രിക്കറ്റിനെ പിടിച്ചുലച്ച സെക്‌സ് വീഡിയോ വിവാദത്തിൽ ക്യാപ്റ്റൻ ബാബർ അസമിനെ പിന്തുണച്ചും സാമൂഹിക മാധ്യമങ്ങളില്‍ ആരാധകര്‍. WE STAND WITH BABAR എന്ന ഹാഷ്ടാഗിലാണ് പ്രതികരണങ്ങള്‍. പാക് താരം ഇമാം ഉൾ ഹഖ് ട്വിറ്റര്‍ ഡിപി ബാബറിന്‍റേതാക്കിയാണ് പിന്തുണ അറിയിച്ചത്. ബാബറിനെതിരെ വാര്‍ത്ത നൽകുന്ന മാധ്യമങ്ങള്‍ക്കെതിരെ നടപടി വേണമെന്നും ചില ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.
പാകിസ്ഥാനിലെ മറ്റൊരു ക്രിക്കറ്റ് താരത്തിന്‍റെ പെൺസുഹൃത്തിനെ ബാബർ ലൈംഗികബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുന്നുവെന്ന പേരിലാണ് ദൃശ്യങ്ങൾ പ്രചരിച്ചത്. പാകിസ്ഥാൻ നായകൻ ഹണിട്രാപ്പിൽ അകപ്പെട്ടെന്ന രീതിയിലാണ് സാമൂഹികമാധ്യമങ്ങളിൽ വീഡിയോയും ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും പ്രചരിക്കുന്നത്.
പാകിസ്ഥാനിലെ മറ്റൊരു ക്രിക്കറ്റ് താരത്തിന്‍റെ പെൺസുഹൃത്തിനെ ബാബർ ലൈംഗികബന്ധത്തിലേർപ്പൊടാൻ നിർബന്ധിക്കുന്നുവെന്ന പേരിലാണ് ദൃശ്യങ്ങൾ ട്വിറ്ററടക്കമുള്ള സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. സഹതാരത്തിന് ടീമിൽ സ്ഥാനമുറപ്പാണെന്ന് പെൺകുട്ടിക്ക് ബാബർ വാക്ക് കൊടുത്തെന്നും പ്രചാരണമുണ്ടായി.
കഴിഞ്ഞ കുറേനാളുകളായി ബാബർ അസമിന്റെ ക്യാപ്റ്റൻസിക്കെതിരെ പാകിസ്ഥാനിൽ വിമർശനം ശക്തമാകുന്നതിനിടെയാണ് പുതിയ വിവാദം. ബാബർ അസമിനെ പിന്തുണച്ചും വിമർശിച്ചും സാമൂഹിക മാധ്യമങ്ങളിൽ പ്രതികരണങ്ങൾ നിറയുകയാണ്. അതേസമയം ബാബറിന്‍റെ നായകപദവി കളയാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് വിവാദമെന്നും പ്രതിഛായ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വിലയിരുത്തലുകളുണ്ട്. അവസാനം നാട്ടിൽ നടന്ന ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ് ടീമുകൾക്കെതിരായ ടെസ്റ്റ് പരമ്പരകളിൽ ഒരു ജയം പോലും നേടാൻ പാകിസ്ഥാനായിരുന്നില്ല.
റമീസ് രാജയെ മാറ്റി നജാം സേതി ചെയർമാനായി എത്തിയ ശേഷം അടിമുടി ടീമിനെ മാറ്റാനാണ് തീരുമാനം. നിലവിലെ പരിശീലകരായ ശക്ലൈൻ മുഷ്താഖ്, ഷോൺ ടെയ്റ്റ് എന്നിവർക്ക് കരാർ നീട്ടിനൽകില്ലെന്നും റിപ്പോർട്ടുണ്ട്. മൂന്ന് ഫോർമാറ്റിലും മൂന്ന് നായകന്മാരെന്ന രീതിയിലേക്ക് പാകിസ്ഥാൻ മാറുമെന്നും റിപ്പോർട്ടുണ്ട്.