KeralaNews

അവശ്യ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുക, കരിഞ്ചന്ത തുടങ്ങിയവയ്ക്ക് വിളിക്കാം ഈ നമ്പറുകളില്‍

തിരുവനന്തപുരം: അവശ്യ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെയും കരിഞ്ചന്തയോ പൂഴ്ത്തിവയ്‌പ്പോ നടത്തിയാലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനുള്ള സംവിധാനങ്ങള്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കരിഞ്ചന്തയോ അമിതവില ഈടാക്കുന്നതോ ശ്രദ്ധയില്‍ പെട്ടാല്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ നമ്പറില്‍ വിളിച്ച് അറിയിക്കാവുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭക്ഷ്യ സിവില്‍ സപ്ലൈസിനെ വിളിക്കേണ്ട നന്പര്‍ ചുവടെ:-

തിരുവനന്തപുരം – 9188527315
കൊല്ലം – 9188527316
പത്തനംതിട്ട – 9188527317
ആലപ്പുഴ – 9188527318
കോട്ടയം – 9188527319
ഇടുക്കി – 9188527320
എറണാകുളം – 9188527321
തൃശൂര്‍ – 9188527322
പാലക്കാട് – 9188527323
മലപ്പുറം – 9188527324
കോഴിക്കോട് – 9188527325
വയനാട് – 9188527326
കണ്ണൂര്‍ – 9188527327
കാസര്‍ഗോഡ് – 9188527328

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button